The Prestige  English -2006 Psychological thriller Director- Christopher Nolan പരസ്പരം മത്സരിക്കുന്ന രണ്ടു മജീഷ്യന്മാരുടെ കഥ , വളരെ  മനോഹരമാ...

Home » » The Prestige

The Prestige

The Prestige 
English -2006
Psychological thriller
Director- Christopher Nolan

പരസ്പരം മത്സരിക്കുന്ന രണ്ടു മജീഷ്യന്മാരുടെ കഥ , വളരെ  മനോഹരമായ അവതരണം , സ്വന്തം കീര്‍ത്തിക്കും പ്രശസ്തിക്കും വേണ്ടി മറ്റുള്ളവരുടെ ജീവിതം മോഷ്ടിക്കാന്‍ അല്ല നോക്കേണ്ടത് സ്വയം ജീവിച്ചു വിജയിക്കുകയാണ് വേണ്ടതു എന്നു ക്രിസ്റ്റഫര്‍ നോളന്‍ രണ്ടു മജീഷ്യരുടെ ജീവിത കഥയിലൂടെ നമ്മെ കാണിച്ചു തരുന്നു..

Angier, Boaden എന്നാ രണ്ടു സുഹൃത്തുക്കള്‍ അവര്‍ ഒന്നിച്ചുള്ള ഒരു വലിയ മാജിക്‌ പരിപാടിക്കിടെ ഒരു വലിയ ദുരന്തം സംഭവിക്കുന്നു , തുടര്‍ന്ന് ഇവര്‍  പരസ്പരം ശത്രുക്കള്‍ ആവുകയും  സ്വന്തമായി മാജിക് നടത്തുകയും ചെയ്യുന്നു , തന്റെതിനേക്കാള്‍ നല്ലതാണ് അവന്റെ മാജിക്കുകള്‍ അതിനാണ് കൂടുതന്‍ ജനശ്രദ്ധ എന്ന് തോന്നുമ്പോള്‍ മറ്റേ ആളുടെ മാജിക് പൊളിക്കാനും അയാളുടെ അടവുകള്‍ തട്ടിയെടുക്കാനും , പുതിയ പുതിയ അടവുകള്‍ കണ്ടെത്തി കൂടുതല്‍ പ്രശസതി നേടാനും  ഇവര്‍ നടത്തുന്ന സാഹസികതകള്‍ ആണ് സിനിമയുടെ പ്രമേയം ....  

2006 ല്‍ ഇറങ്ങിയ ഈ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗം 2013ലെ അമീര്‍ഖാന്റെ ധൂം എന്ന ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗത്തിനു പ്രചോദനം ആയിട്ടുണ്ട്‌ എന്ന് ഉറപ്പാണ് ...................( കോപ്പി അടിച്ചതാവില്ലായിരിക്കും , വെറും പ്രചോദനം ആയിരിക്കും .... )

മറ്റുള്ളവരുടെ കഴിവുകളെ മോഷ്ടിക്കാന്‍ , അവരുടെ പ്രശസ്തി സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു മാജിക്കുകാരന്‍ എല്ലാവരുടെയും ഉള്ളില്‍ ഉണ്ടെന്നു പറയാതെ പറഞ്ഞു വെയ്ക്കുന്നു ഈ ചിത്രത്തില്‍......

Hugh Jackman , Christian Bale  എന്നിവരുടെ തകര്‍പ്പന്‍ അഭിനയം,  ചിത്രം നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കില്ല , ലോക സിനിമകള്‍ ആസ്വദിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ കാണണം ഉറപ്പായും ഈ ചിത്രം........


0 Comments:

Post a Comment

Search This Blog

Powered by Blogger.