The Peanut Butter Falcon  English - 2019  Drama / Comedy / Feelgood ബുദ്ധിമാന്ദ്യമുള്ള സാക്ക് എന്ന ഇരുപത്തിരണ്ടുകാരനായ യുവാവിനു ബന്ധുക്കളാരു...

Home » » The Peanut Butter Falcon

The Peanut Butter Falcon

The Peanut Butter Falcon 
English - 2019 
Drama / Comedy / Feelgood


ബുദ്ധിമാന്ദ്യമുള്ള സാക്ക് എന്ന ഇരുപത്തിരണ്ടുകാരനായ യുവാവിനു ബന്ധുക്കളാരുംതന്നെ ഉണ്ടായിരുന്നില്ല . സർക്കാരിന്റെ  ഒരു അഗതിമന്ദിരത്തിൽ ആയിരുന്നു അവനെ പാർപ്പിച്ചിരുന്നത് .  അഗതിമന്ദിരത്തിൽ ഇടയ്ക്കിടെ കാണാറുള്ള റെസ്ലിങ് വീഡിയോയിൽ ആകൃഷ്ടനായ അവനു അതിൽ കാണിച്ച റെസ്ലിങ് സ്കൂളിൽ പഠിക്കാനും വലിയൊരു റെസ്ലർ ആകാനും ആഗ്രഹമുണ്ടായിരുന്നു .. എന്നാൽ കുട്ടികളുടെ മാനസിക വളർച്ച മാത്രമുള്ള അവനെ അധികൃതർ ആ സ്ഥാപനത്തിന് പുറത്തുവിടാൻ തയ്യാറല്ലായിരുന്നു 


അങ്ങനെ ഇരിക്കെ ഒരിക്കൽ അവസരം കിട്ടിയപ്പോൾ ആരും കാണാതെ അവൻ അവിടെ നിന്നും പുറത്തുകടക്കുന്നു ..


പുറത്തുകടന്ന അവൻ ടെയ്‌ലർ എന്ന യുവാവിനെ കണ്ടുമുട്ടുന്നു , ജ്യേഷ്‌ഠന്റെ വിയോഗത്തെത്തുടർന്നു എല്ലാത്തിനോടും ദേഷ്യവും , പിന്നെ അല്ലറ ചില്ലറ മോഷണവും ഒക്കെയായി നടക്കുന്ന ടെയ്‌ലറിനോടൊപ്പമുള്ള  സാക്കിന്റെ ജീവിതമാണ് ഈ  സിനിമ ..


തന്റെ സ്വപ്നം യാഥാർഥ്യമാക്കുവാൻ അവനാവുമോ ??  

കണ്ടറിയുക 

നല്ലൊരു  ഫീൽ ഗുഡ് ചിത്രമാണ് 

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.