The Usual Suspects English -1995  Crime Thriller 1995 ൽ പുറത്തിറങ്ങിയ ഈ ചിത്രം കാണാത്തവർ കുറവായിരിക്കും എന്ന് തോന്നുന്നു , ഇനിയും കാണാത്തവർ ...

Home » » The Usual Suspects

The Usual Suspects

The Usual Suspects
English -1995 
Crime Thriller


1995 ൽ പുറത്തിറങ്ങിയ ഈ ചിത്രം കാണാത്തവർ കുറവായിരിക്കും എന്ന് തോന്നുന്നു , ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ അതൊരു നഷ്ടമായിരിക്കും എന്നോർമിക്കുക .പിൽക്കാലത്തു പുറത്തിറങ്ങിയ ഒരുപാട് സിനിമകൾക്ക് പ്രചോദനമായ ചിത്രമാണിത് .

ആയുധങ്ങൾ അടങ്ങിയ ഒരു ട്രക്ക് മോഷണവുമായി ബന്ധപ്പെട്ടു ഒരു തെളിവും കിട്ടാതെ വന്നപ്പോൾ പോലീസ് മുൻകുറ്റവാളികളിൽ ചിലരെ ഇതുമായി ബന്ധപ്പെട്ടു എന്തേലും തെളിവ് കിട്ടുമോ എന്നറിയുവാൻ  വേണ്ടി അറസ്റ്റ് ചെയ്യുന്നു . പോലീസിന് യാതൊരു തെളിവും കിട്ടിയില്ല എന്നത് മാത്രമായിരുന്നില്ല ഈ ചോദ്യം ചെയ്യൽകൊണ്ട് സംഭവിച്ചത് , അവിടെ വെച്ച് തങ്ങളുടെ പരിചയം പുതുക്കാൻ ഇടയായ ആ അഞ്ചു കുറ്റവാളികൾ  ഒന്നിക്കുകയും തുടർന്ന് ഒന്നുചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും ചെയ്യുന്നു .


തുടർന്ന് അവരെത്തേടി വലിയൊരു പ്രൊജക്റ്റ് എത്തുന്നു , എന്നാൽ ഈ പ്രോജക്ടിന് തങ്ങളിൽ പലരുടെയും ജീവന്റെ വിലയുണ്ടെന്ന് അവരിൽ പലരും അറിഞ്ഞിരുന്നില്ല ..................


ബാക്കി കണ്ടറിയുക


സസ്‌പെൻസും ട്വിസ്റ്റും എല്ലാമായി മികച്ച ഒരു സിനിമാ അനുഭവം 

സസ്പെൻസ് ക്രൈം ത്രില്ലെർ സിനിമകളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും മുൻനിരയിൽ തന്നെയുള്ള സിനിമകളിൽ ഒന്നാണിത് 


കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.