The Taking of Pelham 123  English - 2009 Action thriller ന്യൂയോർക് നഗരത്തിലെ  മെട്രോ ട്രെയിനുകളുടെ കണ്ട്രോൾ സ്റ്റേഷനിൽ ഡ്യൂട്ടി ഉണ്ടായിരുന്ന...

Home » » The Taking of Pelham 123

The Taking of Pelham 123

The Taking of Pelham 123 
English - 2009
Action thriller


ന്യൂയോർക് നഗരത്തിലെ  മെട്രോ ട്രെയിനുകളുടെ കണ്ട്രോൾ സ്റ്റേഷനിൽ ഡ്യൂട്ടി ഉണ്ടായിരുന്ന Walter Garber നു Pelham-123 എന്ന ട്രെയിനിൽ നിന്നും  ഒരു ഫോൺ സന്ദേശം ലഭിക്കുന്നു . റെയ്ഡർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ തങ്ങൾ ആ ട്രെയിൻ തട്ടിയെടുത്തിരിക്കുന്നു എന്നുള്ള വാർത്തയായിരുന്നു അറിയിച്ചത് , പത്ത് മില്യൺ ഡോളർ ഒരു മണിക്കൂറിനകം ലഭിച്ചില്ല എങ്കിൽ പിന്നീടുള്ള ഓരോ മിനിറ്റിലും ഓരോ യാത്രക്കാരെ വെച്ച് കൊലചെയ്യുമെന്നും അയാൾ അറിയിക്കുന്നു....

തുടർന്ന് ഗവൺമെന്റ് ഏജൻസി കേസ് ഏറ്റെടുക്കുന്നു , തുടർ നടപടികൾക്ക്  അക്രമികളുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ , അക്രമിസംഘം Walter Garber നുമായി മാത്രമേ തങ്ങൾ സംസാരിക്കുകയുള്ളു എന്നറിയിക്കുകയും അയാൾ സംസാരിക്കാൻ എത്താൻ താമസിച്ചതിന്റെ പേരിൽ ട്രെയിൻ യാത്രക്കാരിലൊരാളെ കൊലപ്പെടുത്തുകയും ചെയ്യുന്നു .

തുടർന്ന്  ഗവൺമെന്റ് അക്രമികളുമായി സന്ധിസംഭാഷണത്തിനു  Walter Garber  നെത്തന്നെ ചുമതലപ്പെടുത്തുന്നു ..

സമാന്തരമായി ഒരന്വോഷണം നടത്തിയ ഗവൺമെന്റ് ഏജൻസി  Walter Garber ഒരു കൈക്കൂലി കേസിൽ കുറ്റാരോപിതനായ വ്യകതിയാണ് എന്ന് കണ്ടെത്തുകയും അയാൾക്കും ഈ ട്രെയിൻ തട്ടിക്കൊണ്ടുപോയവരും  തമ്മിൽ ബന്ധമുണ്ടാകാം എന്നുള്ള കണ്ടെത്തലിൽ എത്തുകയും ചെയ്യുന്നു .

Garber നു ഈ തട്ടിക്കൊണ്ടുപോവലിൽ എന്തെങ്കിലും പങ്കുണ്ടോ ??

അക്രമിസംഘത്തിന്റെ കയ്യിൽ നിന്നും ട്രെയിൻ യാത്രികരുടെ ജീവൻ രക്ഷിക്കാൻ ഗവൺമെന്റ് നു സാധിക്കുമോ ??

കാശിനുവേണ്ടി മാത്രമാണോ ട്രെയിൻ  അക്രമികൾ തട്ടിയെടുത്തിരിക്കുന്നത് ????

കണ്ടറിയുക ഒട്ടും ബോറടിപ്പിക്കാത്ത നല്ലൊരു ആക്ഷൻ ത്രില്ലെർ മൂവിയാണ്.

Denzel Washington, John Travolta തുടങ്ങിയവർ മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നു ... 

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക



1 Comments:

Search This Blog

Powered by Blogger.