The Bone Collector English 1999 Detective Crime Thriller നിങ്ങളൊരു ഡിറ്റക്ടീവ് ക്രൈം ത്രില്ലെർ സിനിമാ ആസ്വാദകൻ ആണെങ്കിൽ ഈ ചിത്രം must watch ...

Home » » The Bone Collector

The Bone Collector

The Bone Collector
English 1999
Detective Crime Thriller



നിങ്ങളൊരു ഡിറ്റക്ടീവ് ക്രൈം ത്രില്ലെർ സിനിമാ ആസ്വാദകൻ ആണെങ്കിൽ ഈ ചിത്രം must watch ലിസ്റ്റിൽ  ഉൾപ്പെടുത്തേണ്ട  ചിത്രമാണ്.. 


ന്യൂയോർക്ക് നഗരത്തിൽ നിന്നും ടാക്സിയിൽ കയറിയ ദമ്പതികളിൽ ഒരാളുടെ ശവശരീരം റയിൽവേ ട്രാക്കിനരുകിൽ നിന്നും ലഭിക്കുന്നു,  വിരലിൽ നിന്നും കുറച്ചു മാംസം മുറിച്ചു നീക്കിയിട്ട്  കൈകൾ ഒഴികെയുള്ള ഭാഗം കുഴിച്ചിട്ട നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇത് ആദ്യം കണ്ട വനിതാ കോൺസ്റ്റബിൾ ആയ അമേലിയ സംഭവ സ്ഥലത്തു നിന്നും ഒരു പേപ്പർ കഷ്ണം, ഒരു എല്ലിൻ കഷ്ണം തുടങ്ങിയവ കണ്ടെത്തുന്നു.....

ഒരപകടത്തിൽ പെട്ടു ശരീരം തളർന്നു കിടക്കുന്ന - വിചിത്രമായ തെളിവുകളിൽ നിന്നുപോലും  കുറ്റവാളികളെ കണ്ടെത്താൻ സമർത്ഥനായ ഫോറൻസിക് വിദഗ്ധൻകൂടിയായ പോലീസ് ഓഫീസർ ലിങ്കൺ റൈമിന്റെ സഹായം  കൂടുതൽ അന്വേഷണത്തിനായി പോലീസ് തേടുന്നു. 

ദമ്പതികളിൽ രണ്ടാമത്തെ ആൾ എവിടെയാണെന്നുള്ളതിനുള്ള ചില സൂചനകൾ ഈ കിട്ടിയ തെളിവുകളിൽ നിന്നും ലിങ്കൺ  കണ്ടെത്തുന്നു,  തുടർന്നു അവരെ രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമവും, പിന്നീട് കുറ്റവാളി നടത്തുന്ന അടുത്ത കൊലപാതക ശ്രമങ്ങളും അത് തടയാനും കുറ്റവാളിയെ പിടിക്കാനുമുള്ള ലിങ്കന്റെയും അമേലിയയുടെയും നീക്കങ്ങളുമായി കഥ പുരോഗമിക്കുന്നു......

ലിങ്കൺ റൈമായി ഡെൻസൽ വാഷിങ്ടണിന്റെ തകർപ്പൻ അഭിനയവും അമേലിയ ആയി  എയ്‌ഞ്ചലീന ജോളിയും ഈ ചിത്രത്തിന്റെ മാറ്റ്‌ കൂട്ടുന്നു... 

കൂടുതൽ സിനിമാ വിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക


1 Comments:

Search This Blog

Powered by Blogger.