Gran Torino  English -2008 Drama / Crime ലിങ്ക് : https://t.me/peruva/723 ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ട് നമ്മെ അമ്പരിപ്പിക്കുന്ന...

Home » » Gran Torino

Gran Torino

Gran Torino 
English -2008
Drama / Crime

ലിങ്ക് : https://t.me/peruva/723


ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ട് നമ്മെ അമ്പരിപ്പിക്കുന്ന ഒരു Clint Eastwood ചിത്രമാണിത്

അൻപതുവർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഭാര്യ ഈ ലോകത്തിൽ നിന്നും വിടവാങ്ങിയപ്പോൾ മുൻ സൈനികൻ കൂടിയായ Walt Kowalski ഈ ലോകത്ത് ഒറ്റപ്പെട്ടു , അല്പം മുൻകോപക്കാരനും ശാഠ്യക്കാരനുമായ അയാളുമായി മക്കളും കൊച്ചുമക്കളും ഒത്തുപോവുകയും ഇല്ലായിരുന്നു, അതിനാൽ തറവാട്ടു വീടിൽ അയാൾ ഒറ്റയ്ക്കായിരുന്നു താമസം . 

ഇപ്പോൾ താമസിക്കുന്ന വീട് വിറ്റു മറ്റൊരു സ്ഥലത്തേക്ക് മാറാൻ അയാളോട് മക്കൾ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനൊന്നും തയ്യാറല്ലായിരുന്നു , 1971 ൽ മേടിച്ച തന്റെ ഗ്രാൻ ടോറിനോ കാറിനേയും , തന്റെ വീടും പരിസരവും എല്ലാം വിട്ടു ഒരു യാത്ര അയാൾ ആഗ്രഹിച്ചിരുന്നില്ല .

ഇയാളുടെ വീടിന്റെ പരിസരത്തു കുറെ ഏഷ്യൻ കുടുംബങ്ങൾ ആയിരുന്നു താമസിച്ചിരുന്നത് , ഈ മുൻകോപം കാരണം അയാൾ തന്റെ അയൽപക്കക്കാരുമായും അത്ര രസത്തിലായിരുന്നില്ല .

തൻറെ കാറ് മോഷ്ടിക്കാൻ ശ്രെമിച്ച അയൽ പക്കത്തെ താവോ എന്ന പയ്യനുമായി തുടങ്ങിയ പിണക്കം പിന്നീട് അവർ തമ്മിലുള്ള സൗഹൃദത്തിലെത്തിച്ചേർന്നു .  ആ ഏഷ്യൻ കുടുംബവും അവരുടെ ആചാരങ്ങളിലും ക്രമേണ ഇയാളും ഭാഗമായി .

മക്കളോടും കൊച്ചുമക്കളോടും ഒരടുപ്പവും ഇല്ലാതിരുന്ന ഇയാൾ ഈ ഏഷ്യൻ കുടുംബത്തെ സ്വന്തം കുടുംബമായി കണ്ടു .

അങ്ങനെ ഇരിക്കെ അയല്പക്കത്തെ പെൺകുട്ടിയെ ഒരു സംഘം ക്രിമിനലുകൾ  ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്നു , സ്വന്തം മകൾക്ക് സംഭവിച്ച അപകടമായി ഇതിനെക്കണ്ട ആ വൃദ്ധൻ പ്രതികാരത്തിനായിറങ്ങുന്നു ..

ആരും പ്രതീക്ഷിക്കാത്ത ഒരു പ്രതികാരം .................


കൂടുതൽ സിനിമാവിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക


1 Comments:

Search This Blog

Powered by Blogger.