Harry Brown
English - 2009
Emotional / Revenge Action Thriller
* ഈ ചിത്രം ഇനിയും കണ്ടില്ല എങ്കിൽ അത് നിങ്ങളിലെ സിനിമാ ആസ്വാദകനോട് ചെയ്യുന്ന തെറ്റായിരിക്കും*
എൺപത് വയസ്സ് കഴിഞ്ഞ ഹാരി ബ്രൗണിന് സ്വന്തക്കാരെന്നു പറയാൻ ആകെ ഉണ്ടായിരുന്നത് ആശുപത്രിക്കിടക്കയിൽ ഇന്നോ നാളെയോ എന്ന് പറഞ്ഞു കിടക്കുന്ന പ്രിയതമ Kath ആയിരുന്നു .
പ്രിയതമ യാത്രയായിക്കഴിഞ്ഞു ഈ ലോകത്തു തീർത്തും ഒറ്റപ്പെട്ട ആ വയസ്സന് പിന്നെ കൂട്ടിനുണ്ടായിരുന്നത് മറ്റൊരു വയസൻ ലെൻ ആയിരുന്നു , വീടിനടുത്തുള്ള ഒരു ലോക്കൽ പബ്ബിൽ ലെന്നിനോടൊപ്പം ചെസ്സ് കളിയിൽ മുഴുകിയായിരുന്നു ഹാരി ബ്രൗൺ തന്റെ ഒഴിവുസമയം കൂടുതലും ചിലവിട്ടിരുന്നത് .
ചെറുപ്പത്തിന്റെ ചോരത്തിളപ്പും മയക്കുമരുന്നിന്റെ ലഹരിയുമായി കുറെ ചെറുപ്പക്കാർ ആ നാട്ടിൽ അക്രമം അഴിച്ചു വിട്ടിരുന്നു . പൊലീസിന് പോലും നിയന്ത്രിക്കാൻ കഴിയാത്തവണ്ണം മയക്കുമരുന്നു മാഫിയ ആ നാട്ടിൽ പിടിമുറുക്കിയിരുന്നു
സാധാരണക്കാരെ കാശിനു വേണ്ടിയും വിനോദത്തിനു വേണ്ടിയും ലഹരിക്കടിമകളായ ചെറുപ്പക്കാർ ഉപദ്രവിക്കുന്നത് പതിവായിരുന്നു , അങ്ങനെ ഇരിക്കെ ഇതിനെതിരെ പ്രതികരിച്ച ഹാരി ബ്രൗണിന്റെ കൂട്ടുകാരൻ ലെനിനെ മയക്കുമരുന്ന് മാഫിയ വേട്ടയാടുന്നു ..
തനിക്ക് ഈ ലോകത്ത് ആകെ ബാക്കിയുണ്ടായിരുന്ന ആ സന്തോഷം , തന്റെ കൂട്ടുകാരൻ അവനെ ഇല്ലാതാക്കിയ മയക്കുമരുന്ന് മാഫിയയോട് പ്രതികാരം ചെയ്യാൻ ഹാരി ബ്രൗൺ ഇറങ്ങിത്തിരിക്കുന്നു ....................
പ്രായാധിക്യംകൊണ്ടു തളർന്നു തുടങ്ങിയ ശരീരവും , ശ്വാസംമുട്ടൽ കൊണ്ടുള്ള വിഷമവും പുറമെ ഉണ്ടെങ്കിലും ഒരിക്കലും തളരാത്ത മനസ്സുള്ള ആ മുൻ നേവി ഉദ്യോഗസ്ഥന് തന്റെ കൂട്ടുകാരന്റെ ചോരയ്ക്ക് പകരം വീട്ടുവാനാവുമോ ?? അതോ അതിനായി ദൈവം മറ്റാരെയെങ്കിലും അയച്ചിട്ടുണ്ടോ ???
കണ്ടറിയുക .....
അതിമാനുഷിക പ്രകടനങ്ങൾ തീരെ ഇല്ലാത്ത വിശ്വസനീയമായ ചിത്രീകരണം അതാണ് ഈ സിനിമയെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നത് .ഹാരി ബ്രൗൺ ആയി Michael Caine ന്റെ ഉജ്ജ്വല പ്രകടനം
കൂടുതൽ വായനയ്ക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക
link : https://t.me/malayalamsubmovies/13394
ReplyDelete