The Silencing
English - 2020
Emotional Crime/investigation thriller
പ്രിയപ്പെട്ട മോളെ ,
എന്റെ മദ്യപാനമാവാം എനിക്ക് ജീവിതത്തിൽ എല്ലാം നഷ്ടപ്പെടുവാൻ കാരണമായതെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു , അഞ്ചു വർഷങ്ങൾക്കു മുൻപുള്ള ആ നശിച്ച ദിവസമാണ് എന്റെ ജീവിതം മാറ്റിമറിച്ചത് , നിന്നോടൊപ്പമുള്ള യാത്രയിൽ മദ്യം മേടിക്കുവാനായി അകത്തുപോയി തിരികെ വന്ന എനിക്ക് നിന്നെ നഷ്ടമായിരുന്നു . എന്നെ കളിപ്പിക്കാനായി എവിടെയോ ഒളിച്ചിരിക്കുകയാവും എന്ന് വിചാരിച്ചു ഞാൻ കാത്തിരുന്നു പക്ഷെ പിന്നെ ഒരിക്കലും നിന്നെ കാണുവാൻ എനിക്ക് സാധിച്ചില്ല , എവിടേയ്ക്കാണ് നീ അപ്രത്യക്ഷയായത് ??ഇന്നും അതിനുത്തരം തേടി ഞാൻ അലയുന്നു ..............
മകളെ നീ അറിയുക നിന്നെ നഷ്ടമായതിൽ പിന്നെ നിന്റെ പപ്പാ വേട്ടയാടുവാൻ ആയുധം കയ്യിലേന്തിയിട്ടില്ല , കുടിയനായ പപ്പയെ ഉപേക്ഷിച്ചു മമ്മി മറ്റൊരു ജീവിതം തേടി പോയി , ഞാൻ ഇന്നും നിന്റെയോർമയിൽ അലയുന്നു ...
പണ്ട് ഞാൻ വേട്ടയാടിയ മിണ്ടാപ്രാണികളുടെ ശാപമാവും എനിക്ക് നിന്നെ നഷ്ടമാക്കിയതെന്നു തോന്നിയ ഞാൻ ഇന്നൊരു കാട് മൃഗങ്ങൾക്ക് യഥേഷ്ടം വിഹരിക്കാൻ വിട്ടുകൊടുത്തിട്ടുണ്ട് , അതിന്റെ കാവൽക്കാരനായി ശിഷ്ടജീവിതം ഞാൻ നയിക്കുന്നു .....
പുഴയിൽ നിന്നും കഴിഞ്ഞ ദിവസം ആരോ കൊലചെയ്തു ഉപേക്ഷിച്ച ഒരു പെൺകുട്ടിയുടെ ശരീരം ലഭിച്ചു എന്നറിഞ്ഞ ഞാൻ അത് നീയാവല്ലേ എന്ന പ്രാർത്ഥനയിൽ ആശുപത്രിയിൽ പോയിരുന്നു ..
നിന്നെ ജീവനോടെ തിരികെ കിട്ടുവാൻ വേണ്ടി മാത്രമാണ് ഞാൻ ഇന്നും ജീവനോടെ കാത്തിരിക്കുന്നത് ..
ഇന്ന് കാടിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണക്യാമറയിൽ നിന്നും കണ്ട ഒരു ദൃശ്യം എന്നെ ഞെട്ടിച്ചു , ഒരു പെൺകുട്ടിയെ ശരീരം മുഴുവനും ആവരണം ധരിച്ച ഒരുവൻ വേട്ടയാടുന്നു ..., ആരാവാം അത് ?? എന്തിനു വേണ്ടി അവൻ ആ പെൺകുട്ടിയെ വേട്ടയാടുന്നു ?? നീയും ഇങ്ങനെ വേട്ടയാടപ്പെട്ടുവോ ?? എനിക്ക് സത്യം കണ്ടെത്തണം ഒരു മാതാപിതാക്കളും ഇനി മക്കളെ നഷ്ടപ്പെട്ടു ദുഃഖിക്കാൻ ഇടവരരുത് ...
ഈ വയസ്സന് അവളെ രക്ഷിക്കാൻ കഴിയുമോ എന്നറിയില്ല ഞാൻ കാടിനുള്ളിലേക്ക് സത്യം കണ്ടെത്താൻ പോവുകയാണ്
എന്ന് ,പപ്പാ , Rayburn .
*പെൺകുട്ടികളെ തേടിപ്പിടിച്ചു കൊല്ലുന്ന ഒരു സീരിയൽ കില്ലറും , അവന്റെ പിടിക്കാൻ ശ്രെമിക്കുന്ന ഒരു ലേഡി പോലീസ് ഓഫീസറും , അവൾക്കു മുൻപേ അവനെ തീർക്കാൻ ഇറങ്ങിയിരിക്കുന്ന മകളെ നഷ്ടപ്പെട്ട ഒരച്ഛനും ..*
നല്ലൊരു ക്രൈം ത്രില്ലെർ ഇൻവെസ്റ്റിഗേഷൻ മൂവിയാണ്, GOT യിലൂടെ ഏവർക്കും സുപരിചിതനായ Nikolaj Coster-Waldau മെയിൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നു .
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment