Bodies at Rest Chinese -2019 Seat edge Action Thriller 【ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നല്ലൊരു ...

Home » » Bodies at Rest

Bodies at Rest

Bodies at Rest
Chinese -2019
Seat edge Action Thriller


【ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നല്ലൊരു സിനിമാ അനുഭവം 】

ക്രിസ്തുമസിന്റെ തലേ ദിവസം രാത്രി ,  ഫോറൻസിക് സർജൻ കുറച്ചു തിരക്കിലായിരുന്നു,  ഒന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ഇനിയും പരിശോധന പൂർത്തിയാക്കുവാൻ ബാക്കിയുണ്ടായിരുന്നു, ക്രിസ്തുമസ് ആയതിനാൽ ജോലിക്കാർ എല്ലാവരും തന്നെ പോയിക്കഴിഞ്ഞിരുന്നു,  ആകെ അവിടെ ഉണ്ടായിരുന്നത് ഡോക്ടറും അസിസ്റ്റന്റും   പിന്നെ വയസ്സനായ സെക്യൂരിറ്റിയും  മാത്രമായിരുന്നു

അവിടേയ്ക്കു തോക്കുധാരികൾ ആയ മൂന്നുപേർ അതിക്രമിച്ചു കടക്കുന്നു,   അവിടെ നേരത്തെ  എത്തിച്ച ഒരു ശവ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്ന വെടിയുണ്ടക്കു വേണ്ടിയായിരുന്നു അവർ അവിടെ എത്തിയത്....

ഡോക്ട്ടറെ തോക്കു കാണിച്ചു ഭീഷണിപ്പെടുത്തി വെടിയുണ്ട കൈക്കലാക്കൻ അവർ ശ്രെമിക്കുന്നു,  കുറ്റവാളികളെ തിരിച്ചറിയാൻ കാരണമായേക്കാവുന്ന ആ തെളിവും തങ്ങളുടെ ജീവനും രക്ഷിക്കാൻ ഡോക്ടറും അസ്സിസ്റ്റന്റും നടത്തുന്ന മരണപാച്ചിലാണ് പിന്നീട്...........


കൂടുതൽ സിനിമാ വിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



1 Comments:

Search This Blog

Powered by Blogger.