D -Tox ( Eye See You)
English - 1999 / 2002
Psychological action thriller
മികച്ച ഒരു സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രമാണിത് . കുറ്റന്വോഷണ / സീരിയൽ കില്ലർ ത്രില്ലെർ സിനിമാപ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രമാണിത്
പൊലീസുകാരെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന ഒരു സീരിയൽ കില്ലർ , പിന്നാലെ അന്വോഷിച്ചു പോയെങ്കിലും ഒരു തെളിവും കിട്ടാത്തതിൽ നിരാശനായിരുന്നു എഫ് ബി ഐ ഏജന്റ് മലോയി . മലോയി ജീവിതത്തിൽ സ്നേഹിക്കുന്ന പലരെയും കില്ലർ വകവരുത്തുന്നതോടെ അയാൾ ആകെ തളർന്നു . മദ്യത്തിൽ അഭയം പ്രാപിച്ച അയാളെ മേലുദ്യോഗസ്ഥൻ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി മഞ്ഞിൽ മൂടിക്കിടക്കുന്ന കുന്നിൻപ്രദേശത്തുള്ള ഒരു ക്ലിനിക്കിൽ ട്രീറ്റ്മെന്റിനായി അയക്കുന്നു , ജീവിതത്തിൽ ഇങ്ങനെ പലപല കാരണങ്ങൾകൊണ്ട് താളം കണ്ടെത്താൻ വിഷമിച്ച പല പല പോലീസ് ഓഫീസേഴ്‌സും അവിടെ ചികിത്സയിൽ ഉണ്ടായിരുന്നു
എന്നാൽ ഈ ട്രീറ്റ്മെന്റ് സെന്ററിലും ഓരോരുത്തരായി കൊല്ലപ്പെടാൻ തുടങ്ങുന്നു ................
ശേഷം സ്‌ക്രീനിൽ ...........
【പിന്നാമ്പുറ വാർത്ത :
ഈ ഫിലിം ( D -Tox ) പൂർത്തിയായതിനു ശേഷം കുറച്ചു പ്രേഷകരുടെ മുൻപിൽ പ്രദർശനം നടത്തിയപ്പോൾ മോശം അഭിപ്രായം കേട്ടതിനെത്തുടർന്നു പടത്തിന്റെ കുറെ ഭാഗത്തെ കഥ മാറ്റിയതിനു ശേഷം പിന്നെയും ഷൂട്ട് ചെയ്തു , വീണ്ടും കുറച്ചു പ്രേക്ഷകരുടെ മുൻപിൽ ഫിലിം പ്രദർശിപ്പിച്ചു , അന്നേരം പിന്നെയും നെഗറ്റിവ് റിവ്യൂ മാത്രം . യൂണിവേഴ്സൽ കമ്പനി പടം ഉപേക്ഷിച്ചു . മൂന്നു വർഷങ്ങൾക്കു ശേഷം Dej പ്രൊഡക്ഷൻസ് ഈ പടം ഏറ്റെടുക്കുകയും പുതിയൊരു പേരിൽ (Eye See You)വിതരണത്തിന് ഇറക്കുകയും ചെയ്തു 】
Sylvester Stallone ന്റെ അതിമാനുഷിക രംഗങ്ങൾ കൂടുതലായി പ്രതീക്ഷിച്ച പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചതുകൊണ്ടാവും നെഗറ്റിവ് റിവ്യൂ കൂടുതൽ അന്ന് വരാൻ കാരണം എന്ന് തോന്നുന്നു
ഇപ്പോൾ കാണുമ്പോൾ അതിമാനുഷിക രംഗങ്ങൾ ഒന്നും തന്നെയില്ലാത്തതു സിനിമയുടെ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നതായി തോന്നി ....
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
Link : https://t.me/favaioS/10692
ReplyDelete