Bell Bottom Kannada - 2019 Detective Comedy Thriller റിവ്യൂ കേൾക്കാൻ :  *തുപ്പരിവാലൻ, ഏജന്റ് സായി ശ്രീനിവാസ ആത്രേയ ഒക്കെ കണ്ടു ത്രില്ല് അടിച...

Home » » Bell Bottom

Bell Bottom

Bell Bottom
Kannada - 2019
Detective Comedy Thriller

റിവ്യൂ കേൾക്കാൻ : 

*തുപ്പരിവാലൻ, ഏജന്റ് സായി ശ്രീനിവാസ ആത്രേയ ഒക്കെ കണ്ടു ത്രില്ല് അടിച്ച പ്രേക്ഷകർക്കു അതുപോലെ തന്നെ ആസ്വദിക്കാൻ  പറ്റിയ ഒരു ഡിറ്റക്ടീവ് സിനിമയാണ് കന്നടയിൽ ഇറങ്ങിയ ബെൽ ബോട്ടവും.....*


```ചെറുപ്പത്തിൽ കുറ്റാന്വോഷണ നോവലുകൾ വായിച്ചു അതിൽ ആകൃഷ്ടനായ ദിവാകറിന്  വലുതാവുമ്പോൾ ലോകം അറിയുന്ന ഒരു ഡിറ്റക്ടീവ് ആവണം എന്നായിരുന്നു ആഗ്രഹം``` 


```എന്നാൽ വലുതായപ്പോൾ ദിവാകറിനു മനസില്ലാ മനസോടെ പോലീസ്  കോൺസ്റ്റബിൾ ജോലി സ്വീകരിക്കേണ്ടതായി വന്നു.```


മേലുദ്യോഗസ്ഥർക്കു ചായ കൊണ്ടുകൊടുത്തും സ്റ്റേഷന് കാവൽ നിന്നും ദിവാകർ ജീവിതം തള്ളി നീക്കി.. 

അങ്ങനെ ഇരിക്കെ ഒരു ദിവസം സ്റ്റേഷനിൽ എത്തിയ ഒരു ചെറിയ  കേസ് അന്വോഷണത്തിന്റെ ചുമതല  എസ് ഐ ദിവാകറിനെ ഏല്പിക്കുന്നു. തന്റെ കഴിവും സമർഥ്യവും ഉപയോഗിച്ച് വളരെ വേഗത്തിൽ അയാൾ ആ കേസ് തെളിയിക്കുന്നു.... 


```ദിവാകറിൻറെ കഴിവ് നേരിട്ടറിഞ്ഞ എസ് ഐ തുടർന്ന് വലിയൊരു കേസ് തെളിയിക്കാൻ ദിവാകറിനെ ചുമതലപ്പെടുത്തുന്നു ...```



എന്നാൽ ദിവാകർ വിചാരിച്ചതുപോലെ പെട്ടെന്ന് ഉത്തരം കണ്ടുപിടിക്കാൻ പറ്റുന്ന  കേസ് ആയിരുന്നില്ല അത്......  


തുടർന്ന് കാണുക.... 


കഥ നടക്കുന്നത് എൺപതുകളിൽ ആണ് അന്നത്തെ കാലഘട്ടം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, കോമഡിയും ട്വിസ്റ്റും സസ്‌പെൻസും എല്ലാമായി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്.

*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*


1 Comments:

Search This Blog

Powered by Blogger.