War of the arrows
Korean -2011
അസ്ത്രയുദ്ധം / ത്രില്ലെർ
അച്ഛനെ ഒറ്റുകാരൻ ആണെന്ന് പറഞ്ഞു ചതിയിൽ പെടുത്തി അവിടുത്തെ രാജാവിന്റെ കിങ്കരന്മാർ വകവരുത്തുമ്പോൾ നാം-ഇ തന്റെ അനിയത്തി ജാ-ഇൻ നെയും എടുത്തു പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു.....
അകലെ ഉള്ള ഒരു നാട്ടിൽ അച്ഛന്റെ സുഹൃത്തായ ഒരു ആയോധന ഗുരുവിന്റെ അരികിൽ അവർ അഭയം പ്രാപിച്ചു
കാലം കടന്നുപോയി ഇന്ന് നാം-ഇ അസ്ത്ര വിദ്യയിൽ എല്ലാം തികഞ്ഞ ഒരു യോദ്ധാവ് ആയി മാറിയിരുന്നു..
നാം-ഇ ഗ്രാമത്തിൽ ഇല്ലാത്ത ഒരു ദിവസം ഈ ഗ്രാമത്തെ അടുത്തുള്ള ഒരു രാജവംശം ആക്രമിക്കുന്നു
വിവരമറിഞ്ഞു എത്തിയ നാം-ഇ കാണുന്നത് കുറെ ശവശരീരങ്ങളാണ്, അനിയത്തിയെയും കൂട്ടരെയും രാജാവ് അടിമകൾ ആക്കി കൊണ്ടുപോയത് അറിഞ്ഞ നാം-ഇ അവരെ രക്ഷിക്കാൻ പുറകെ പുറപ്പെടുന്നു.......
തുടർന്ന് കാണുക
നല്ലൊരു action/ത്രില്ലെർ മൂവിയാണ്, അസ്ത്രങ്ങൾ ഉപയോഗിച്ചുള്ള യുദ്ധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു


0 Comments:
Post a Comment