May God Save Us
Spanish 2016
Detective thriller
മാഡ്രിഡ് നഗരത്തിൽ നടക്കുന്ന പ്രായമായ സ്ത്രീകളുടെ കൊലപാതകങ്ങൾ അതും അവരെ ശാരീരികമായി പീഡിപ്പിച്ചതിന് ശേഷം, ഇതിന്റെ പിന്നിലെ ആ മാനസിക വൈകൃതം ഉള്ള സീരിയൽ കില്ലറെ തേടിയുള്ള പതിഞ്ഞ താളത്തിൽ തുടങ്ങി വേഗത പ്രാപിക്കുന്ന ശൈലിയിൽ ഉള്ള ഒരു യാത്രയാണ് ഈ സിനിമ. .
കുറ്റവാളിയെ പിടികൂടാൻ ഇറങ്ങിയ വെലാർഡോ, അൽഫാറോ എന്നീ ഉദ്യോഗസ്ഥരുടെ കുടുംബബന്ധങ്ങളും അവർ ജീവിതത്തിൽ അനുഭവിക്കുന്ന വ്യഥകളും ചേർത്താണ് ഈ സിനിമയിൽ കുറ്റാന്വോഷണം അവതരിപ്പിച്ചിരിക്കുന്നത്, അതാണ് ഈ സിനിമയെ പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലൂടെ നോക്കി കാണുവാൻ സഹായിച്ചത് എന്ന് പറയാം
ഈ ഉദ്യോഗസ്ഥർ തമ്മിലുള്ള കെമിസ്ട്രി, അവരുടെ ആ സ്വഭാവ സവിശേഷതകൾ അത് സിനിമ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും
അതിമാനുഷിക രംഗങ്ങൾ തീരെയില്ലാത്ത അവതരണം സിനിമയുടെ ഭംഗി വർധിപ്പിക്കുന്നു..
വില്ലൻ കഥാപാത്രത്തെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..
നല്ലൊരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലെർ ആണ്....
0 Comments:
Post a Comment