In Hell
English 2003
Action thriller
റഷ്യയിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ ദമ്പതികൾ കെയിലും ഗ്രേയും പരസ്പരം ജീവനുതുല്യം സ്നേഹിച്ചിരുന്നു...
അവരുടെ ആ സ്നേഹം കണ്ടിട്ട് അസൂയ പൂണ്ടിട്ടാവാം വിധി അവർക്കായി ആ നല്ല നാളുകൾ അധികകാലം കൊടുത്തില്ല.
വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ ഒരു കൊലയാളി ഗ്രേയെ കൊലപ്പെടുത്തുന്നു...
കാശു കൊടുത്തു നിയമ പാലകരെയും കോടതിയെയും വിലയ്‌ക്കെടുത്ത പ്രതി തെളിവുകളുടെ അഭാവത്താൽ രക്ഷപെടുന്നു, ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏതൊരാളും ചെയ്യുന്നതേ കെയിലും ചെയ്തുള്ളു കോടതിയിൽ വെച്ച് തന്നെ അവിടെ ഉളള ഒരു പാറാവുകാരന്റെ തോക്ക് തട്ടിയെടുത്തു തന്റെ ജീവിതം ഇല്ലാതാക്കിയവനെ തീർത്തു....
ഒരു അമേരിക്കൻ വന്നു തങ്ങളുടെ പൗരനെ കൊന്നത് സഹിക്കാൻ ആവാത്ത കോടതി കെയിലിനെ അവിടുത്തെ പുറംലോകവുമായി വലിയ ബന്ധം ഒന്നും ഇല്ലാത്ത ഒരു ജയിലിലേക്ക് അയക്കുന്നു..
തടവുകാർ തമ്മിൽ തല്ലി ചാവുന്നതും, ജയിൽ അധികൃതർ അവർക്ക് ഇഷ്ടം ഇല്ലാത്തവരെ വെടി വെച്ച് കൊല്ലാൻ മടിയും ഇല്ലാത്ത ആ ജയിലിൽ കെയിലിനെ കാത്തിരുന്നത് എന്തൊക്കെയാണ്....
കണ്ടറിയുക
വാൻ ഡാമേ ആണ് നായകൻ അപ്പോൾ പിന്നെ ആക്ഷന്റെ കാര്യം പറയേണ്ട ആവശ്യം ഇല്ലല്ലോ
0 Comments:
Post a Comment