Road Games English -2015 Crime/Thriller ഒരു താഴ്‌വാരത്തിന്റെ അരികിലൂടെ ഉള്ള വിജനമായ റോഡരുകിൽ വെച്ചാണ് വെറോണിക്ക എന്ന യുവതി ജാക്കിനെ ആദ്യമായി...

Home » » Road Games

Road Games

Road Games
English -2015


Crime/Thriller



ഒരു താഴ്‌വാരത്തിന്റെ അരികിലൂടെ ഉള്ള വിജനമായ റോഡരുകിൽ വെച്ചാണ് വെറോണിക്ക എന്ന യുവതി ജാക്കിനെ ആദ്യമായി കാണുന്നത്. 

കാമുകി പറ്റിച്ചതിനെതുടർന്ന് കയ്യിലുണ്ടായിരുന്ന എല്ലാം നഷ്ടമായ അവൻ ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു, കാൽ നടയായി കുറെ ദൂരം നടന്നെത്തിയ അവൻ അതിലൂടെ വരുന്ന എല്ലാ വണ്ടിക്കും ലിഫ്റ്റിനായി കൈ കാണിച്ചിട്ടും ആരും നിർത്തുന്നുണ്ടായിരുന്നില്ല


ഒരു കാറിൽ വെച്ച് സഹയാത്രികൻ മോശമായി പെരുമാറിയതിനെത്തുടർന്നു വഴിയിൽ ഇറങ്ങിയതായിരുന്നു വെറോണിക്ക... 



അവിടെ കണ്ട ഒരു ബോർഡിൽ  ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന  ആളുകളെ കൊല്ലുന്ന ഒരു സീരിയൽ കില്ലർ ഉള്ളതിനാൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കരുത് എന്നുള്ള മുന്നറിയിപ്പ് അവർ കണ്ടു  


തുടർന്ന് ഇനിയുള്ള യാത്ര ഒന്നിച്ചാക്കാൻ അവർ തീരുമാനിച്ചു 


പിന്നെയും കുറെ വണ്ടികൾക്ക് അവർ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല,  അവസാനം ഒരു മധ്യവയസ്ക്കൻ ഇവർക്ക് ഒരു ലിഫ്റ്റ് കൊടുത്തു,  സമയം വൈകുന്നേരം ആയി തുടങ്ങിയതുകൊണ്ട് ഇന്ന് തന്റെ വീട്ടിൽ തങ്ങാം എന്നയാൾ പറഞ്ഞത് അവർ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു 


വീട്ടിൽ ചെന്ന ഇവർക്ക് ഇയാളുടെയും ഭാര്യയുടെയും പെരുമാറ്റത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഫീൽ ചെയ്യാൻ തുടങ്ങി..... 


അവരെ അവിടെ കാത്തിരുന്നത്‌ വലിയൊരു അപകടം ആയിരുന്നു...... 



തുടർന്ന് കാണുക 


ബോറടിക്കാതെ ഇരുന്നു കാണാൻ പറ്റിയ ഒരു ത്രില്ലെർ ആണ്...... 



0 Comments:

Post a Comment

Search This Blog

Powered by Blogger.