Birbal
Kannada 2019
Investigation thriller
മഴയുള്ള ഒരു രാത്രി, നഗരത്തിന്റെ വിജനമായ ഒരു കോണിൽ ഒരു കാർ ഡ്രൈവർ കൊലയാളിയുടെ കത്തിക്ക് ഇരയാവുന്നു.
ഒരു ചെറുപ്പക്കാരൻ വിവരമറിയിച്ചതിനെതുടർന്ന് അവിടെ എത്തിയ പോലീസ് ചോദ്യം ചെയ്യലിൽ അയാൾ തന്നെയാണ് കൊലയാളി എന്ന് ഉറപ്പിക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
താൻ നിരപരാധിയാണ് എന്നുള്ള അയാളുടെ കരച്ചിൽ പോലീസും അയാളെ 8 വർഷത്തെ ശിക്ഷക്ക് വിധിച്ച കോടതിയും കണ്ടില്ലെന്നു നടിച്ചു......
8 വർഷത്തിന് ശേഷം അഡ്വക്കേറ്റ് മഹേഷ് ബാബു യാദ്രിശ്ചികമായി ഈ കേസിൽ ഇടപെടുകയും ചെറുപ്പക്കാരൻ കുറ്റവാളി അല്ലെന്നു കോടതിയിലും സമൂഹത്തിന്റെ മുൻപിലും തെളിയിക്കാനും യഥാർത്ഥ കുറ്റവാളിയെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനും നടത്തുന്ന ശ്രമം ആണ് ഈ ചിത്രം.
നല്ലൊരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലെർ ആണ്, അവസാനം വരുന്ന നല്ലൊരു ട്വിസ്റ്റും ചിത്രത്തെ കൂടുതൽ മനോഹരമാക്കി...
കഥ എഴുതി സംവിധാനം ചെയ്തു നായകനായി അഭിനയിച്ചിരിക്കുന്നത് എംജി ശ്രീനിവാസ്


0 Comments:
Post a Comment