Veteran  Korean - 2015 Comedy Action Thriller  കൊറിയൻ സിനിമാആസ്വാദകർക്കു മികച്ച ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുക , നായകന്റെയും വി...

Home » » Veteran

Veteran

Veteran 
Korean - 2015
Comedy Action Thriller 

കൊറിയൻ സിനിമാആസ്വാദകർക്കു മികച്ച ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുക , നായകന്റെയും വില്ലന്റെയും ഒന്നിനൊന്നു മികച്ച  പ്രകടനം . അതിമാനുഷിക രംഗങ്ങൾ ഒന്നും തന്നെയില്ലാത്ത , നീതിക്കു വേണ്ടിയുള്ള നായകന്റെ പോരാട്ടമാണ് ഈ ചിത്രം , നല്ലൊരു കോമഡി ആക്ഷൻ സിനിമാഅനുഭവം സമ്മാനിക്കുന്ന ചിത്രം.



 അക്രമികളെയും തട്ടിപ്പുകാരേയും പിടികൂടുന്നതിൽ മിടുക്കരായിരുന്നു നായകൻ Seo Do-cheol അടങ്ങുന്ന പോലീസ് ഡിറ്റക്റ്റീവ് സംഘം.
കോമഡിയും ആക്ഷനും ഒക്കെ  ആയി അവർ ആ ഗ്രൂപ്പ്‌ ഒന്നിച്ചുള്ള ജോലി ആസ്വദിച്ചു ജീവിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ Seo Do-cheo ന്റെ കൂട്ടുകാരനായ ഒരു ട്രക്ക് ഡ്രൈവർ ആത്മഹത്യക്കു ശ്രമിച്ചു പരാജയപ്പെട്ടു ബോധമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നു . 
നഗരത്തിലെ എന്തിനും മടിയില്ലാത്ത ഒരു യുവ ബിസിനസ്സുകാരനുമായുണ്ടായ എന്തോ വഴക്കിനേത്തുടർന്നാണ് തന്റെ കൂട്ടുകാരൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് Seo Do-cheo അറിയുന്നു  .  തന്റെ കൂട്ടുകാരനെ  അപായപ്പെടുത്തിയതാണ് എന്ന് സംശയം തോന്നിയ Seo Do-cheo രഹസ്യമായി അന്വോഷണം ആരംഭിക്കുന്നു .


Seo Do-cheo  അന്വോഷണം നടത്തുന്ന വിവരം അറിഞ്ഞ  ബിസിനസ്സ്കാരൻ   തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് ഇതിനെ നേരിടുന്നു .മേലധികാരികളുടെ എല്ലാം എതിർപ്പിനിടയിൽ തന്റെ കൂട്ടുകാരന് നീതി നേടിക്കൊടുക്കുവാൻ ഒരു സാധാ പോലീസ് ഡിറ്റക്ടീവ് വിചാരിച്ചാൽ സാധിക്കുമോ ?
കണ്ടറിയുക...
നല്ലൊരു ആക്ഷൻ ത്രില്ലർ സിനിമയാണിത്.



0 Comments:

Post a Comment

Search This Blog

Powered by Blogger.