CJ7 Chinese -2008 Comedy /Fantasy  കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാവുന്ന ഒരു മനോഹരചിത്രമാണിത്. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ദിവസവേതന തൊഴിലാ...

Home » » CJ7

CJ7


CJ7
Chinese -2008
Comedy /Fantasy 

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാവുന്ന ഒരു മനോഹരചിത്രമാണിത്.

ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ദിവസവേതന തൊഴിലാളി ആയിരുന്നു  Chow Ti.  വളരെ ദാരിദ്ര്യത്തിലായിരുന്നു അയാൾ കഴിഞ്ഞിരുന്നത് ,  ഭാര്യ മരിച്ചു പോയെങ്കിലും  തന്റെ മകൻ Dikiye അമ്മയുടെ  കുറവ്  അറിയിക്കാതെ  ആയിരുന്നു അയാൾ വളർത്തിയിരുന്നത്. 

തെരുവിൽ നിന്നും അച്ഛൻ കൊണ്ടുവരുന്ന  പഴങ്ങളിലും കളിപ്പാട്ടങ്ങളിലും ആയിരുന്നു Diki സന്തോഷം കണ്ടെത്തിയിരുന്നത്. 


ദാരിദ്രത്തിൽ ആയിരുന്നു എങ്കിലും തന്റെ മകൻ നല്ല നിലയിൽ എത്തണം എന്നാഗ്രഹിച്ച ആ പിതാവ് മകനെ ഒരു പ്രൈവറ്റ് സ്കൂളിൽ ആയിരുന്നു അയച്ചിരുന്നത്. 


മുഷിഞ്ഞ ഉടുപ്പും കീറിയ ഷൂവും ഒക്കെയായി സ്കൂളിൽ എത്തിയിരുന്ന ഡിക്കിയെ പലരും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു,  തനിക്കും എന്നെങ്കിലും ഒരു നല്ലകാലം വരും എന്നുള്ള പ്രതീക്ഷയിൽ എല്ലാം സഹിച്ചു അവൻ കഴിഞ്ഞു. 


ഒരു ദിവസം പിതാവ് തെരുവിൽ നിന്നും കിട്ടിയ ഒരു കളിപ്പാട്ടം അവന് കൊണ്ട് കൊടുക്കുന്നു,സത്യത്തിൽ അത് ഒരു കളിപ്പാട്ടം ആയിരുന്നില്ല പറക്കും തളികയിൽ ഭൂമിയിൽ എത്തിയിട്ട്  തിരിച്ചു പോവാൻ സാധിക്കാതെ പോയ ഒരു അന്യഗ്രഹ ജീവിയായിരുന്നു അത്.. 

തുടർന്ന് കാണുക,  നല്ലൊരു കോമഡി ഫാൻറ്റസി മൂവിയാണ്... 


കൂടുതൽ സിനിമാ വിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.