Cochin Express Malayalam - 1967 Detective Thriller മദ്രാസിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന കൊച്ചിൻ എക്സ്പ്രസ്സ്‌ എന്ന ട്രെയിനിൽ നടക്കുന്ന ഒരു...

Home » » Cochin Express

Cochin Express

Cochin Express
Malayalam - 1967
Detective Thriller


മദ്രാസിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന കൊച്ചിൻ എക്സ്പ്രസ്സ്‌ എന്ന ട്രെയിനിൽ നടക്കുന്ന ഒരു കൊലപാതകവും അതിന്റെ പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ ഉള്ള പോലീസിന്റെ ശ്രമവുമാണ് ഈ ചിത്രം.... 


അൻപതു വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സിനിമ ആണെങ്കിലും കുറ്റാന്വോഷണ സിനിമാ പ്രേമികൾക്ക്  ഇപ്പോഴും ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണിത്..

മദ്രാസിൽ നിന്നും പുറപ്പെട്ട ട്രയിനിലെ ഒരു ക്യാബിനിലെ യാത്രക്കാരായിരുന്നു പ്രമാണിയായ മാധവ മേനോനും,  ഉണ്ണികൃഷ്ണൻ നായരും. ഇവരെ കൂടാതെ ഒരു യുവതി കൂടി ആ ക്യാബിനിൽ ഉണ്ടായിരുന്നു. 

യാത്രക്കിടയിൽ ഉണ്ണികൃഷ്ണൻ നായരും യുവതിയും തമ്മിൽ സൗഹൃദത്തിലാവുന്നു,  ഇടയ്ക്ക് ഒരു സ്റ്റോപ്പിൽ ട്രെയിൻ നിർത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ യുവതിയോടൊപ്പം പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ നായർക്ക് ട്രെയിൻ മിസ്സാവുന്നു,യുവതിയെയും അവിടെ കാണാനില്ലായിരുന്നു,  അവൾ ഓടിച്ചെന്ന് കയറിക്കാണും എന്നയാൾ വിചാരിക്കുന്നു. 

തന്റെ ലഗേജുകൾ അടുത്ത സ്റ്റേഷനിൽ ഇറക്കാൻ വേണ്ട നടപടികൾ സ്റ്റേഷൻ മാസ്റ്ററെ കണ്ടു ശരിയാക്കിയ ശേഷം കാത്തിരുന്ന ഉണ്ണികൃഷ്ണൻ നായരെ തിരക്കി പോലീസ് എത്തുന്നു. 
ട്രെയിനിൽ കൂടെ ഉണ്ടായിരുന്ന മാധവമേനോനെ ആരോ കൊലപ്പെടുത്തിയിരുന്നു,  പൊലീസിന് ഉണ്ണികൃഷ്ണൻ നായരെ സംശയം ഉണ്ടായിരുന്നു.....
 

ഉണ്ണികൃഷ്ണൻ നായർക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ടോ?  അതോ മറ്റാരെങ്കിലും ആണോ ഇത് ചെയ്തത് ?  ഇവരുടെ കൂടെ യാത്ര ചെയ്ത യുവതി ആരാണ്?? 

തുടർന്ന് കാണുക



ഡാൻസും ആക്ഷൻ സീനുകളും ഇപ്പോൾ കാണുന്നവരിൽ ചിലപ്പോ ചിരി ഉണർത്തുമെങ്കിലും അൻപതു വർഷം മുൻപത്തെ ഫിലിം ആണല്ലോ എന്നോർത്തു സമീപിച്ചാൽ നല്ലൊരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുക.

പ്രേംനസീർ, അടൂർഭാസി, ഷീല തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. 

Nb: ഫിലിം ചിത്രീകരണ സമയത്തു തിരക്കുള്ള സ്ഥലങ്ങളിൽ എല്ലായിടത്തും തന്നെ ആളുകൾ ഷൂട്ടിങ് നോക്കി നിൽക്കുന്നത് കാണാൻ പറ്റും,  ക്യാമറയിൽ ഒന്ന് വരാൻ വേണ്ടി പലരും നായകന്റെ ഒക്കെ പിന്നാലെ നടക്കുന്നതും കാണാം,  അന്നൊക്കെ എത്ര കഷ്ടപ്പെട്ട് ആയിരുന്നിരിക്കും ഇതൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ടാവുക 🙏🙏🙏🙏


കൂടുതൽ സിനിമാ റിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.