The Villagers Korean 2018 Action Thriller കൊറിയൻ ലാലേട്ടൻ Ma Dong-seok ന്റെ ഒരു ഒറ്റയാൾ പ്രകടനമാണ് ഈ ചിത്രം.  വലിയ സസ്പെൻസൊ വലിയ വലിയ ട്വിസ്...

Home » » The Villagers

The Villagers

The Villagers
Korean 2018
Action Thriller

കൊറിയൻ ലാലേട്ടൻ Ma Dong-seok ന്റെ ഒരു ഒറ്റയാൾ പ്രകടനമാണ് ഈ ചിത്രം. 

വലിയ സസ്പെൻസൊ വലിയ വലിയ ട്വിസ്റ്റോ ഒന്നും ഇല്ലെങ്കിലും  Ma Dong-seok ന്റെ സ്ക്രീൻ പ്രസൻസ് നൽകുന്ന എനർജി അത് മാത്രം മതി ഈ സിനിമ ആസ്വദിച്ചു കാണാൻ. 



മുൻ ഏഷ്യൻ ബോക്സിങ് ചാമ്പ്യൻ കൂടിയായ നായകൻ ഇപ്പോൾ ബോക്സിംഗ് കോച്ചായി ജോലി നോക്കുന്നു,ഇതിനിടെ അസോസിയേഷനുമായി തെറ്റി പിരിയുന്ന അയാൾ അകലെ ഉള്ള ഒരു ഗ്രാമത്തിലെ സ്കൂളിൽ ജിം ട്രെയിനർ ആയി ജോലിയിൽ പ്രവേശിക്കുന്നു.

അവിടെ സ്കൂളിൽ നിന്നും ഒരു പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ  കാണാതായ വിവരം അറിഞ്ഞ നായകൻ ആ കുട്ടിയെ തിരക്കി പുറപ്പെടുന്നു. പോലീസും സ്‌കൂൾ അധികൃതരും ഈ വിഷയത്തിൽ വലിയ താല്പര്യം കാണിക്കാതെ ഇരുന്നപ്പോൾ ഇതിന്റെ പിന്നിൽ ഏതോ വലിയ ആളുടെ സാന്നിധ്യം ഉണ്ടെന്ന് നായകന് മനസ്സിലാവുന്നു...

തുടർന്ന് കാണുക 

ഒട്ടും ബോറടിക്കാതെ ഇരുന്ന് കാണാൻ പറ്റിയ ഒരു action മൂവിയാണ് 

കൂടുതൽ സിനിമാ വിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.