Mayabazar  Kannada-2016 Comedy Thriller  നല്ല കോമഡിയും നല്ല ട്വിസ്റ്റും ഒക്കെ ഉള്ള മനോഹരമായ ഒരു സിനിമാ അനുഭവം ഉറപ്പു നൽകുന്ന സിനിമയാണിത് , ക...

Home » » Mayabazar

Mayabazar

Mayabazar 
Kannada-2016
Comedy Thriller 


നല്ല കോമഡിയും നല്ല ട്വിസ്റ്റും ഒക്കെ ഉള്ള മനോഹരമായ ഒരു സിനിമാ അനുഭവം ഉറപ്പു നൽകുന്ന സിനിമയാണിത് , കന്നഡ ആണ് കഥ കേട്ടിട്ട് വല്യ രസം ഒന്നും തോന്നുന്നില്ല , അഭിനേതാക്കളെ കണ്ടിട്ട് വല്യ ഗും ഒന്നും ഇല്ല എന്നൊക്കെ വിചാരിച്ചു ഒഴിവാക്കിയാൽ നിങ്ങൾക്ക് ഉറപ്പായും അതൊരു നഷ്ടം ആയിരിക്കും ..


സത്യസന്ധനായ ജോസഫ് എന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റുള്ള കൂട്ടുകാർ എല്ലാവരും തന്നെ കൈക്കൂലികൊണ്ടു ലക്ഷങ്ങൾ സമ്പാദിക്കുമ്പോഴും സത്യസന്ധത കൈ വെടിയാൻ തയ്യാറാവാത്ത ജോസഫ്  തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ ആനന്ദം കണ്ടെത്തി  കുടുംബത്തോടൊപ്പം സന്തോഷമുള്ള ജീവിതം മാത്രം ഇഷ്ടപ്പെട്ടു .


പക്ഷെ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടന്നായിരുന്നു , അസുഖം ബാധിച്ച തന്റെ ഭാര്യയെ രക്ഷിക്കാൻ ലക്ഷങ്ങൾ വേണമെന്നു അറിഞ്ഞ ജോസഫിന് മുൻപിൽ മറ്റുവഴികൾ ഒന്നും ഇല്ലായിരുന്നു , കാശ് സമ്പാദിക്കാൻ അയാൾ ഒരു പ്ലാൻ ഉണ്ടാക്കുന്നു അതിലേക്കായി അയാൾ ഒരു കള്ളനെയും തന്റെ കൂടെ കൂട്ടുന്നു , തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളാണ് ഈ സിനിമ .. ഒട്ടും ബോറടിക്കാതെ ഇരുന്നു കാണാൻ പറ്റിയ ചിത്രമാണ്.


എംസോൺ മലയാളം സബ്ടൈറ്റിൽ നെറ്റിൽ അവൈലബിൾ ആണ് .


0 Comments:

Post a Comment

Search This Blog

Powered by Blogger.