PSV Garuda Vega Telugu -2017  Action thriller   അതീവ രഹസ്യങ്ങൾ അടങ്ങിയ രേഖകൾ കൈവശം ഉള്ള ഒരു കമ്പ്യൂട്ടർ ഹാക്കർ അത്  കൈമാറ്റം ചെയ്യാനുള്ള ശ്ര...

Home » » PSV Garuda Vega

PSV Garuda Vega

PSV Garuda Vega
Telugu -2017 
Action thriller  

അതീവ രഹസ്യങ്ങൾ അടങ്ങിയ രേഖകൾ കൈവശം ഉള്ള ഒരു കമ്പ്യൂട്ടർ ഹാക്കർ അത്  കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിനിടെ ചിലരാൽ ആക്രമിക്കപ്പെടുന്നു , പ്രാണനും കൊണ്ട് ബൈക്കിൽ പാഞ്ഞ അയാളുടെ പിന്നാലെ കാറിൽ പുറകെ പോയ അക്രമിസംഘം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥനായ ചന്ദ്രശേഖറുടെ വണ്ടിയുമായി ചെറുതായി കൂട്ടിയിടിക്കുന്നു . അക്രമി സംഘത്തിന്റെ കയ്യിൽ ആയുധം കണ്ട ചന്ദ്രശേഖർ ഇവർക്ക് പിന്നിൽ എന്തോ രഹസ്യമുണ്ടെന്നു മനസിലാക്കുന്നു , അവിടെ അടുത്ത് ഒരു സ്ത്രീ കൊല്ലപ്പെട്ടതുമായി ഇവർക്ക് എന്തോ ബന്ധം ഉണ്ടെന്നു മനസിലാക്കിയ ചന്ദ്രശേഖർ ഈ കേസിന്റെ പിന്നാലെ പോവുന്നു തുടർന്നുള്ള കേസ് അന്വോഷണത്തിൽ ഈ കമ്പ്യൂട്ടർ ഹാക്കറുടെ കയ്യിൽ ഉള്ള രഹസ്യങ്ങൾ രാജ്യത്തെ പല പ്രമാണികളുടെയും കള്ളക്കളികൾ വെളിയിൽ കൊണ്ട് വരുന്ന ഒന്നാണെന്ന് ചന്ദ്രശേഖർ മനസിലാക്കുന്നു , ഈ ഹാക്കർ ഈ വിവരങ്ങൾ ആർക്കാണ് വിൽക്കാൻ ശ്രെമിക്കുന്നതു ?  ഇയാളുടെ കയ്യിലുള്ള രഹസ്യം എന്താണ് ??  കണ്ടറിയുക നല്ലൊരു ആക്ഷൻ  ത്രില്ലെർ ഫിലിം ആണ് ...

ഡിയോ ഡിയോ എന്ന് തുടങ്ങുന്ന സണ്ണിലിയോൺ അഭിനയിച്ച ഗാനരംഗം ഈ ചിത്രത്തിലേതാണ്‌ 

തെലുങ്ക് ആക്ഷൻ ത്രില്ലെർ ഫിലിമുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും ബോറടിക്കാതെ ഇരുന്നു കാണാൻ പറ്റിയ സിനിമയാണ് 



0 Comments:

Post a Comment

Search This Blog

Powered by Blogger.