Vellai Pookal Tamil -2019 Crime Thriller  അമേരിക്കയിൽ , സ്വന്തം ഭാര്യയെയും മകളെയും വീടിനുള്ളിൽ ഒരു ജയിലിൽ എന്നവണ്ണം താമസിപ്പിച്ചു അവരെ ഉപദ്ര...

Home » » Vellai Pookal

Vellai Pookal

Vellai Pookal
Tamil -2019
Crime Thriller 


അമേരിക്കയിൽ , സ്വന്തം ഭാര്യയെയും മകളെയും വീടിനുള്ളിൽ ഒരു ജയിലിൽ എന്നവണ്ണം താമസിപ്പിച്ചു അവരെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ ഒരു സൈക്കോ മനുഷ്യനെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത് .... 


ശേഷം കഥ ചെന്നൈയിൽ , 


തമിഴ്‌നാട് പോലീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്നു  രുദ്രൻ ഗണേശൻ . തെളിവുകൾ ഒന്നും ഒറ്റനോട്ടത്തിൽ കിട്ടാത്ത പല കേസുകളും തൻ്റെ അന്വോഷണപാടവം ഉപയോഗിച്ച് രുദ്രൻ തെളിയിച്ചിരുന്നു . റിട്ടയർ ചെയ്തശേഷം  എല്ലാവരുടെയും നിർബന്ധം സഹിക്കാനാവാതെ വന്നപ്പോൾ അമേരിക്കയിലുള്ള മകന്റെ അരികിലേക്ക് അയാൾ പുറപ്പെടുന്നു .


അമ്മയില്ലാതെ വളർത്തി വലുതാക്കിയ മകൻ അവനു ഇഷ്ടമുള്ള ഒരു അമേരിക്കൻ പെൺകുട്ടിയെ കല്യാണം കഴിച്ചതിന്റെ ഇഷ്ടക്കുറവ് മൂലം രുദ്രൻ കുറെ നാളായി അവനുമായി പിണങ്ങി കഴിയുകയായിരുന്നു .
അമേരിക്കയിൽ തന്റെ മകന്റെ ഒപ്പം താമസമാരംഭിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള വീട്ടിലെ ഒരു യുവതിയെ ആരോ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞ രുദ്രന്റെ ഉള്ളിലെ പോലീസുകാരൻ ഉണർന്നു , ആരും അറിയാതെ സംഭവസ്ഥലം സന്ദർശിച്ച രുദ്രൻ ചിലതെളിവുകൾ കണ്ടെത്തുന്നു . ഇവരുടെ വീടിനു അടുത്തുള്ള ഒരു പയ്യനെക്കൂടി കാണാതായതോടെ കുറ്റവാളിയെ എങ്ങനെയും കണ്ടെത്തനുള്ള മനസുമായി രുദ്രൻ ഈ കേസുകളുടെ പിന്നാലെ പോവുന്നു ........

ആരാണ് ഈ തട്ടിക്കൊണ്ടുപോവലുകൾക്കു പിന്നിൽ ??  ഇരകൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?? എന്തിനുവേണ്ടിയാണ് കുറ്റവാളി ഇതെല്ലം ചെയ്യുന്നത് ??

കണ്ടറിയുക 

നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണ്.

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.