RangiTaranga Kannada - 2015  Thriller  നോവലിസ്റ്റായ ഗൗതം ഭാര്യ ഇന്ദുവിനൊപ്പമായിരുന്നു താമസിച്ചിരുന്നത് , ജീവിതത്തിലെ ചില പ്രശ്‍നങ്ങൾ അകന്നുപ...

Home » » RangiTaranga

RangiTaranga

RangiTaranga
Kannada - 2015 
Thriller 

നോവലിസ്റ്റായ ഗൗതം ഭാര്യ ഇന്ദുവിനൊപ്പമായിരുന്നു താമസിച്ചിരുന്നത് , ജീവിതത്തിലെ ചില പ്രശ്‍നങ്ങൾ അകന്നുപോവുവാനുള്ള പൂജയ്ക്കായി അവർ ഇന്ദുവിന്റെ ഗ്രാമത്തിലുള്ള തറവാട്ടു വീട്ടിൽ എത്തുന്നു , ചുറ്റും കാട് പിടിച്ചു കിടക്കുന്ന അവിടെ  ഗ്രാമവാസികളും വളരെ കുറവായിരുന്നു


വീട്ടിൽ എത്തിയ അവരെ തേടി പല അപകടങ്ങളും എത്തുന്നു ....


ഇതേ സമയം തന്നെ ടൗണിൽ നിന്നും നോവലിസ്റ്റിനെ തിരക്കി ഒരു ജേർണലിസ്റ്റും ഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നു ..


ഗ്രാമത്തിലുള്ള  ഒരധ്യാപകനിൽ നിന്നും പോസ്റ്റ് മാസ്റ്ററിൽ നിന്നും ഈ വീടിനെച്ചുറ്റിപ്പറ്റിയുള്ള പല കഥകളും ഗൗതം അറിയാൻ ഇടയാവുന്നു , രക്തരക്ഷസുകളും , ഭൂതപ്രേതാതികളും ഈ വീടിനെച്ചുറ്റി ഉണ്ടെന്നു അവർ ഗൗതമിനോട് പറയുന്നു ..


അങ്ങനെ ഇരിക്കെ ഒരു രാത്രിയിൽ ഇന്ദുവിനെ കാണാതാവുന്നു ..


എല്ലായിടത്തും തിരക്കിയിട്ടും ഒരു വിവരവും കിട്ടാത്തതിനാൽ ഗൗതം പോലീസിനെ സമീപിക്കുന്നു .


എന്നാൽ പോലീസ് അന്വോഷണത്തിൽ ഇന്ദു എന്നൊരു പെൺകുട്ടി ജീവിച്ചിരിപ്പില്ല എന്നും ആറു വർഷം മുൻപ് ആ പെൺകുട്ടി മരണപ്പെട്ടതാണെന്നും കണ്ടെത്തുന്നു ...


പക്ഷെ ഇത് സത്യമല്ല എന്നറിയാവുന്ന ഗൗതം നാട്ടിൽ നിന്നെത്തിയ ജേർണലിസ്റ്റിന്റെ സഹായത്തോടെ ഇന്ദുവിനെ തിരക്കി ഇറങ്ങുന്നു ....


പോലീസ് കണ്ടെത്തിയതാണ് സത്യം എങ്കിൽ ഗൗതമിന്റെ കൂടെ ഉണ്ടായിരുന്ന യുവതി ആരായിരുന്നു ???

അവൾക്കു എന്താണ് സംഭവിച്ചിട്ടുണ്ടാവുക ???

അതോ പോലീസ് എന്തേലും നാടകം കളിക്കുകയാണോ ??


ശേഷം സ്‌ക്രീനിൽ ...


imdb യിൽ 8.3 റേറ്റിംഗ് ഉള്ള ഈ ചിത്രം ആദ്യത്തെ കുറെ സമയം സാധാ ഒരു പ്രേതപ്പടം പോലെ ആണ് തോന്നിയത്  , എന്നാൽ പകുതി സമയത്തോടെ കഥയിൽ നല്ല ട്വിസ്റ്റ് കടന്നുവരുകയും ക്ലൈമാക്സോട് കൂടി വ്യത്യസ്ഥ ഒരു സിനിമാ അനുഭവം  സമ്മാനിക്കുകായും ചെയ്തു .


nb : ടെക്‌നിക്കൽ ആയി കന്നഡ ഫിലിം ഇൻഡസ്റ്ററി ഒട്ടും വളർന്നിട്ടില്ല എന്ന് ഇതുപോലെ ഉള്ള ഫിലിമുകൾ എടുത്തിരിക്കുന്ന രീതി കാണുമ്പോൾ നമുക്ക് മനസിലാവും ,പടം മോശമാണെന്നു അല്ല , പക്ഷെ മറ്റു ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കിയാൽ എടുത്തിരിക്കുന്നത് വളരെ മോശമായിട്ടാണ്  ,    ഇത് പണി അറിയാവുന്ന ആരുടെ എങ്കിലും കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി .........


കൂടുതൽ സിനിമാ റിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക .

0 Comments:

Post a Comment

Search This Blog

Powered by Blogger.