Fabricated City Korean -2017 Crime /  Action Thriller ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾക്ക് ഒരു വിരുന്നാണ് ഈ ചിത്രം . പബ്‌ജി   പോലെയുള്ള ഓൺലൈൻ ...

Home » » Fabricated City

Fabricated City

Fabricated City
Korean -2017
Crime /  Action Thriller

ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾക്ക് ഒരു വിരുന്നാണ് ഈ ചിത്രം .

പബ്‌ജി   പോലെയുള്ള ഓൺലൈൻ ഗെയിമിൽ  ഭ്രാന്തുള്ള യുവാവായ നായകൻ , ഇതുവരെ  കണ്ടിട്ട് പോലും ഇല്ലാത്ത ഓൺലൈൻ കൂട്ടുകാരുമായി ചേർന്ന് ഓൺലൈൻ ഗെയിമുകളിൽ വെടിവെപ്പും ബോംബേറുമൊക്കെ  നടത്തി അതിൽ ആനന്ദം കണ്ടെത്തി ജീവിച്ചു വരുകയായിരുന്നു .

അങ്ങനെ ഇരിക്കെ കഫെയിൽ ഇരുന്നു ഗെയിം കളിക്കുന്നതിനിടെ അവന്റെ അടുത്ത സീറ്റിൽ ഇരുന്നു ഒരു മൊബൈൽ ബെല്ലടിച്ചു , മടിച്ചു മടിച്ചു ഫോൺ അറ്റൻഡ് ചെയ്ത അവനോട് ഫോൺ വിളിച്ച പെൺകുട്ടി - താൻ ഇത് അവിടെ മറന്നു വെച്ചതാണെന്നുംഫോൺ വീട്ടിൽ കൊണ്ട് കൊടുക്കാമോ എന്ന് ചോദിക്കുകയും  ചെയ്തു , പ്രതിഫലമായി ചെറിയൊരു തുക ആ പെൺകുട്ടി ഓഫർ ചെയ്തപ്പോൾ അവൻ അവളുടെ അഡ്രസ് വാങ്ങി താമസസ്ഥലത്തു ചെന്ന് ഫോൺ കൊടുക്കുകയും ചെയ്തു ...

എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു , തൊട്ടടുത്ത ദിവസം ഇവനെ പോലീസ് അറസ്റ്റ് ചെയ്തു . ഫോൺ കൊണ്ടുകൊടുക്കാൻ പോയ പെൺകുട്ടിയെ ആരോ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു .

സംഭവസ്ഥലത്ത് നിന്നും കിട്ടിയ തെളിവുകൾ എല്ലാം ഇവന് എതിരായിരുന്നു . പെൺകുട്ടിയുടെ ശരീരത്ത് നിന്നും വീട്ടിൽ നിന്നുമെല്ലാം ഇവന്റെ വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചിരുന്നു .....

അറസ്റ്റ് ചെയ്തു അവനെ അയച്ചത് ക്രൂരന്മാരായ തടവുകാർ ഉള്ള ഒരു ജയിലിലേക്കായിരുന്നു .................

അതെ സമയം  അവന്റെ നിരപരാധിത്തം എങ്ങനെയും തെളിയിക്കാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അവന്റെ ഓൺലൈൻ ഗെയിം കൂട്ടുകാർ പ്ലാൻ ചെയ്യുന്നു.....


തുടർന്ന് കാണുക ...


ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് വേണ്ട എല്ലാവിധ ചേരുവകൾകൊണ്ടും സമ്പന്നമായ ഒരു ചിത്രമാണിത് . വില്ലൻ കഥാപാത്രവും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .


കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.