Midnight FM   Korean - 2010   Crime Thriller  റേഡിയോയിൽ ഡി ജെ ആയി ജോലി ചെയ്തിരുന്ന  Ko Sun-young , അവളുടെ  രാത്രികാല ഫോൺ ഇൻ റേഡിയോ പ്രോഗ്രാമ...

Home » » Midnight FM

Midnight FM

Midnight FM 
Korean - 2010  
Crime Thriller 

റേഡിയോയിൽ ഡി ജെ ആയി ജോലി ചെയ്തിരുന്ന Ko Sun-young , അവളുടെ രാത്രികാല ഫോൺ ഇൻ റേഡിയോ പ്രോഗ്രാമിന് ഒരുപാട് ശ്രോതാക്കൾ ഉണ്ടായിരുന്നു ,  വാക്‌ചാതുര്യവും പരിപാടിക്ക് ഇടയിൽ ഇടുന്ന പാട്ടുകളും ഒരുപാടുപേരെ അവളുടെ ആരാധകരാക്കി മാറ്റിയിരുന്നു .....

അസുഖം ബാധിച്ച മകളുടെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുവാൻ തീരുമാനിച്ച അവൾ തന്റെ ലാസ്റ്റ് റേഡിയോ പ്രോഗ്രാം അവതരിപ്പിക്കാനായി സഹോദരിക്കും കുഞ്ഞിനും ഒപ്പം തന്റെ മകളെ ആക്കിയിട്ട് റേഡിയോ സ്റ്റേഷനിൽ എത്തുന്നു ...

എന്നാൽ അന്ന് രാത്രി അവളെ പരിപാടിക്കിടയിൽ ഫോൺ  വിളിച്ച പ്രേക്ഷകൻ തന്റെ ജീവിതം മാറ്റി മറിയ്ക്കുന്ന ഒരുവനായിരുക്കുമെന്നു അവൾ സ്വപ്നത്തിൽ  പോലും വിചാരിച്ചിരുന്നില്ല ..

അയാളുടെ ഫോൺ കട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് , അവൾ ആ സത്യം അറിഞ്ഞത് -  തന്റെ വീട്ടിൽ അതിക്രമിച്ചു കയറി തന്റെ കുട്ടിയേയും സഹോദരിയെയും ബന്ദികളാക്കിയാണ് അയാൾ തനിക്ക് ഫോൺ ചെയ്യുന്നത് ..

വീട്ടിൽ നിന്നും ശബ്ദം കേട്ട് ചെക്ക് ചെയ്യാൻ ചെന്ന രണ്ടു പൊലീസുകാരെ അയാൾ കൊലചെയ്തു ഇട്ടിരിക്കുന്ന രംഗം ആയാൾ  വീഡിയോ കോളിലൂടെ അവളെ കാണിക്കുന്നു .............

മറ്റാരെയെങ്കിലും വിവരം അറിയിക്കുകയോ ലൈവ് പ്രോഗ്രാം ഇടയ്ക്കു വെച്ച് നിർത്തുകയോ ചെയ്‌താൽ  Ko Sun-young ന്റെ  കുടുംബത്തെ  വകവരുത്തും എന്നുള്ള ഭീഷണികൂടി അയാൾ നടത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമാവുന്നു ...

എന്താണ് അയാളുടെ ലക്ഷ്യം ? തന്റെ കുടുംബത്തെ രക്ഷിക്കാൻ Ko Sun-young ക്കു ആവുമോ ??

കണ്ടറിയുക  

നല്ലൊരു സൈക്കോ കില്ലർ ത്രില്ലെർ ഫിലിമാണ് 

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക   


0 Comments:

Post a Comment

Search This Blog

Powered by Blogger.