Revenger Korean -2018 Action  ഇതൊരു ഭാവിയിൽ നടക്കാൻ ചാൻസുള്ള കഥ ആണ് , കുറച്ചു രാജ്യങ്ങൾ ചേർന്ന് ഒരു തീരുമാനം എടുക്കുന്നു , അവരുടെ രാജ്യത്തു ...

Home » » Revenger

Revenger

Revenger
Korean -2018
Action 

ഇതൊരു ഭാവിയിൽ നടക്കാൻ ചാൻസുള്ള കഥ ആണ് , കുറച്ചു രാജ്യങ്ങൾ ചേർന്ന് ഒരു തീരുമാനം എടുക്കുന്നു , അവരുടെ രാജ്യത്തു വലിയ വലിയ തെറ്റുകൾക്ക് ശിക്ഷയായി കുറ്റവാളികളെ ഒരു ദ്വീപിൽ കൊണ്ട് വിടും പിന്നീടുള്ള അവരുടെ ജീവിതം അവിടെയായിരിക്കും , കരയിൽ നിന്നും അനേകം ദൂരത്ത് , സമുദ്രത്താൽ ചുറ്റപ്പെട്ട ആ ലോകത്തു വേണം പിന്നീടുള്ള അവരുടെ ജീവിതം ..


ആ ദ്വീപിലെ കാടിനുള്ളിൽ നിന്നും കിട്ടുന്നതും ഭക്ഷിച്ചു ,പല രാജ്യത്ത് നിന്നുമുള്ള പല ഭാഷകൾ സംസാരിക്കുന്ന  കുറ്റവാളികൾ ചിലർ കൂട്ടുകാരായും ചിലർ തമ്മിൽ തല്ലിയും അവിടെ കഴിഞ്ഞുപോന്നു , അവിടെ ഒരു നിയമവും അവർക്കു ബാധകമല്ലായിരുന്നു , കയ്യൂക്കുള്ളവൻ മറ്റുള്ളവരെ അടിച്ചമർത്തി കൊന്നൊടുക്കി സ്വൈര്യവിഹാരം നടത്തി അവിടെ ജീവിച്ചു .

 
Carlos Kun എന്നൊരു കൊടും കുറ്റവാളി ആ ദ്വീപിൽ എത്തിയതോടെ അയാൾ അവിടം അയാളുടെ കീഴിലാക്കിനുള്ള ശ്രമം ആരംഭിച്ചു , നിരവധിപ്പേരെ അയാൾ ക്രൂരമായി കൊലപ്പെടുത്തി, ഒട്ടുമിക്ക കുറ്റവാളികളും ഇയാളെ തലവനായി അംഗീകരിച്ചു ഇയാളോടൊപ്പം ചേർന്നു 

ഇയാൾ കൊന്നൊടുക്കിയ ആളുകളിൽ ചിലരുടെ ബന്ധുക്കൾ ഇയാളെ വകവരുത്താൻ പറ്റിയ അവസരം നോക്കി കാത്തിരുന്നു  .....................


അങ്ങനെ ഇരിക്കെ ഈ ദ്വീപിലേക്ക്‌ ഒരു മുൻപോലീസ് ഉദ്യോഗസ്ഥനും ശിക്ഷ ഏറ്റുവാങ്ങി എത്തുന്നു , എന്നാൽ അയാളുടെ വരവിനു പിന്നിൽ മറ്റു ചില  ഉദ്ദേശങ്ങളും ഉണ്ടായിരുന്നു .......


പുതുമയുള്ള പ്രമേയം ആയിരുന്നു എങ്കിലും ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞതോടെ ഒരു സാദാ ആക്ഷൻ പടം കാണുന്ന ഫീൽ മാത്രമേ ചിത്രം നമുക്ക് സമ്മാനിക്കുകയുള്ളു . ട്വിസ്റ്റോ സസ്പെൻസോ ഒന്നും ഇല്ല , ആക്ഷൻ സിനിമാ ഇഷ്ടപ്പെടുന്നവർക്ക് ഒന്ന് കാണാവുന്ന ചിത്രം .


കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.