Tunnel Tv Series  Korean -2017 16 episode  പാർക്ക്‌ കാങ് ഹോ യോട് ഞങ്ങളെ വിട്ടു  പോവരുതേ എന്ന് ചീഫ്  അപേക്ഷിച്ചപ്പോൾ  നിറഞ്ഞത് എന്റെ കണ്ണുംകൂ...

Home » » Tunnel -TV Series

Tunnel -TV Series

Tunnel
Tv Series 
Korean -2017
16 episode 

പാർക്ക്‌ കാങ് ഹോ യോട് ഞങ്ങളെ വിട്ടു  പോവരുതേ എന്ന് ചീഫ്  അപേക്ഷിച്ചപ്പോൾ  നിറഞ്ഞത് എന്റെ കണ്ണുംകൂടി ആയിരുന്നു....... 


പൂർണമായും തൃപ്തി തന്ന ഒരു ടിവി സീരീസ്, ആദ്യമൊക്കെ ഇത് കണ്ടു തീർക്കാൻ ഉള്ള ആകാംഷ ആയിരുന്നു, എന്നാൽ  അവസാനത്തെ എപ്പിസോഡ് കണ്ടപ്പോൾ ഇതോടു കൂടി ഇത് തീരുക ആണല്ലോ എന്നുള്ള ദുഃഖം ആയിരുന്നു... 


ആ ചീഫിന്റെ കീഴിൽ അവരോടൊപ്പം ഒരു ഡിറ്റക്ടീവ് ആയി അവരുടെ കളിചിരികളിൽ പങ്കെടുത്തു കേസ് അന്വോഷണങ്ങളിൽ പങ്കെടുത്തു അവരിൽ ഒരാളായി ഞാനും ജീവിക്കുക ആയിരുന്നു എന്ന് ഇത് അവസാനിച്ചപ്പോൾ നിറകണ്ണുകളോടെ ആണ് എനിക്കും മനസിലായത്


ഇരുപതു വയസിനടുത്തു പ്രായമുള്ള സ്ത്രീകളെ കൊല്ലുന്ന ഒരു സീരിയൽ കില്ലറെ തേടിയുള്ള ഡിറ്റക്ടീവ് പാർക്ക്‌ കാങ് ഹോയുടെ  യാത്രയും, അതിനോടൊപ്പം വേറെ കുറച്ചു കേസുകളുടെ അന്വോഷണവും കുറ്റവാളികളെ കണ്ടു പിടിക്കുന്നതുമൊക്കെ ആണ് ഈ ടിവി  സീരിസിൽ   ടൈം ട്രാവലിംങിന്റെ പശ്ചാത്തലത്തിൽ കാണിച്ചിരിക്കുന്നത്,  16 എപ്പിസോഡ് ഉള്ള ഈ ടിവി സീരീസ് നിങ്ങളുടെ മനസ്സ് നിറയ്ക്കും അത് തീർച്ച...


നല്ലൊരു  ഡിറ്റക്ടീവ് ക്രൈം ത്രില്ലെർ ഫാൻ ആണെങ്കിൽ ഉറപ്പായും കണ്ടിരിക്കേണ്ട സീരീസ് ആണ്



0 Comments:

Post a Comment

Search This Blog

Powered by Blogger.