The Warrior’s Way English 2010 Action/fantasy പണ്ട് പണ്ട് ഒരിടത്തു രണ്ടു ഗോത്രങ്ങൾ ഉണ്ടായിരുന്നു,  അവർ തമ്മിൽ ഭയങ്കര ശത്രുതയിൽ ആയിരുന്നു ഏതെ...

Home » » The Warrior’s Way

The Warrior’s Way

The Warrior’s Way
English 2010

Action/fantasy

പണ്ട് പണ്ട് ഒരിടത്തു രണ്ടു ഗോത്രങ്ങൾ ഉണ്ടായിരുന്നു,  അവർ തമ്മിൽ ഭയങ്കര ശത്രുതയിൽ ആയിരുന്നു ഏതെങ്കിലും ഗോത്രത്ത പൂർണമായും ഇല്ലാതാക്കും വരെ അവരുടെ ശത്രുത നിലനിൽക്കും എന്നവർ വിശ്വസിച്ചു അതിനായി ഇരു ഗോത്രങ്ങളും പരിശ്രമിച്ചുകൊണ്ടേ ഇരുന്നു.....


അവസാനം ഇതിലെ ഒരു  ഗോത്രത്തിലെ യുവാവ് ആയോധനകലയിൽ എല്ലാ അടവുകളും നേടിയെടുത്തു മറ്റേ ഗോത്രത്തെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങി പുറപ്പെട്ടു,  ശത്രു ഗോത്രത്തിലെ ഓരോരുത്തരായി ഇവനോടേറ്റുമുട്ടി മരണത്തെ പ്രാപിച്ചു,  അവസാനം ഒരു പിഞ്ചു കുഞ്ഞ് മാത്രം അവസാനിച്ചു.....

ആ കുഞ്ഞിന്റെ നിഷ്കളങ്കമുഖം കണ്ടപ്പോൾ അതിന്റ ജീവനെടുക്കുവാൻ അവനു മനസ്സ് വന്നില്ല...... 


ശത്രു ഗോത്രത്തിലെ ഒരാളെ മിച്ചം വെച്ച ഇവനും കുട്ടിയും അന്ന് മുതൽ അവന്റ ഗോത്രക്കാരുടെ കണ്ണിൽ ശത്രു ആയിത്തീർന്നു.... 


ഇവൻ കുട്ടിയേയും കൊണ്ട് ദൂരെ ഉള്ള മറ്റൊരു നാട്ടിൽ എത്തുകയും,  മറ്റു യാതൊരു വിഷയങ്ങളിലും ഇടപെടാതെ അലക്കു ജോലി ചെയ്തു ശേഷകാലം ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു....... 


കൊള്ളക്കാർ ഒക്കെ വന്നു  ആളുകളെ ദ്രോഹിച്ചിരുന്ന ആ  നാട്ടിൽ 
 ഒരു വീര യോദ്ധാവിനു എത്ര നാൾ ഒന്നും കണ്ടില്ല എന്ന് നടിച്ചു ജീവിക്കാൻ സാധിക്കും.....

കണ്ടറിയുക


0 Comments:

Post a Comment

Search This Blog

Powered by Blogger.