Mad Detective
Hong Kong 2007
തന്റെതായ അന്വോഷണ ശൈലികൊണ്ട് മറ്റുള്ളവരുടെ മുൻപിൽ ഒരു അരക്കിറുക്കൻ എന്ന ഇമേജ് ഉള്ള ഡിറ്റക്ടീവ് ആയിരുന്നു Bun. മറ്റുള്ളവരുടെ ഉള്ളിൽ ഉള്ള പല വ്യക്തിത്വങ്ങളെ തിരിച്ചറിയാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു.
പലപ്പോഴും ഇയാളുടെ ശൈലികൾ കാണുമ്പോൾ കാഴ്ചക്കാർക്ക് ഇയാൾ ശരിക്കും ഒരു കിറുക്കൻ ആണോ എന്ന് സംശയം തോന്നുമായിരുന്നു. ഇയാൾ നടത്തിയ അന്വോഷണങ്ങൾ മികച്ചത് ആയിരുന്നെങ്കിലും ഈ ഭ്രാന്തൻ ശൈലി മൂലം ഇയാളെ ജോലിയിൽ നിന്നും പുറത്താക്കി.....
അങ്ങനെ ഇരിക്കെ ഇയാളുടെ കൂടെ നേരത്തെ ജോലി ചെയ്തിയിട്ടുള്ള ഒരു ഡിറ്റക്റ്റീവ് മറ്റൊരു കേസിൽ സഹായം ചോദിച്ചു ഇയാളുടെ അരികിൽ എത്തുന്നു.
ഒരു കേസ് അന്വോഷണത്തിനിടെ കുറ്റവാളിയുടെ പുറകെ പോയപ്പോൾ അപ്രത്യക്ഷൻ ആയ ഒരു പോലീസുകാരനു എന്ത് പറ്റി എന്നുള്ള അന്വോഷണത്തിൽ Bun നു ഒപ്പം നിങ്ങളും പങ്കാളിയാവുക....
2007 ൽ ഇറങ്ങിയ പടം എന്ന നിലക്ക് കണക്കു കൂട്ടിയാൽ വളരെ മികച്ച ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുക...


0 Comments:
Post a Comment