Boy Missing
(SECUESTRO)
Spanish -2016
സസ്പെൻസ് crime ത്രില്ലെർ
ബധിരനും മൂകനുമായ ആ സ്‌കൂൾ വിദ്യാർത്ഥിയെ പരിചയമില്ലാത്ത റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ ഒരാൾ കണ്ടെത്തി, ചെറിയ പരിക്കുകളും അവനിൽ ഉണ്ടായിരുന്നു
നഗരത്തിലെ പ്രശസ്ത വനിതാ അഡ്വക്കേറ്റ് പെട്രീഷ്യ യുടെ കുട്ടിയായിരുന്നു അവൻ.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സ്കൂളിൽ നിന്നും അവനെ ഒരാൾ തട്ടിക്കൊണ്ടു പോയി മർദിച്ചു എന്നും അടച്ചിട്ട സ്ഥലത്തു നിന്നും അവൻ ഓടി രക്ഷപെട്ടത് ആണെന്നും അവൻ അറിയിച്ചു.
ഇവൻ കാണിച്ചു കൊടുത്ത അടയാളങ്ങളിൽ നിന്നും തട്ടിക്കൊണ്ടു പോയത് ഒരു മുൻ കുറ്റവാളി ആണെന്ന് പൊലീസിന് മനസ്സിലാവുന്നു, അയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും തെളിവുകൾ ഒന്നും പൊലീസിന് ലഭിക്കാത്തതിനെ തുടർന്ന് അയാളെ വിട്ടയക്കുന്നു...
അടുത്ത ദിവസങ്ങളിലും തന്റെ മകന്റെ പിന്നാലെ ആരോ ഉണ്ട് എന്ന് മനസിലാക്കിയ പെട്രീഷ്യ അവന്റെ ജീവന് ആപത്തു ഉണ്ടാവാതെ ഇരിക്കാൻ സംശയം തോന്നിയ ആ മുൻ കുറ്റവാളിയെ കൈകാര്യം ചെയ്യാൻ ചില കൊലയാളികളുടെ സഹായം തേടുന്നു
എന്നാൽ തൊട്ടടുത്ത ദിവസം പെട്രീഷ്യയുടെ മകൻ മൊഴി മാറ്റി പറയുന്നു, ആ മുൻ കുറ്റവാളി അല്ല അവനെ ആക്രമിച്ചത് എന്നറിഞ്ഞ പെട്രീഷ്യ താൻ ഏർപ്പാടാക്കിയ കൊലയാളികളെ ദൗത്യം ക്യാൻസൽ ചെയ്യാൻ വിളിക്കുന്നു..
പക്ഷേ അപ്പോഴത്തേക്കും കാര്യങ്ങൾ എല്ലാം കൈവിട്ടു പോയിരുന്നു.......
തുടർന്ന് കാണുക
നല്ലൊരു സസ്പെൻസ് ത്രില്ലെർ ആണ്
പതിഞ്ഞ താളത്തിൽ തുടങ്ങി വേഗത കൈവരിക്കുന്ന ആഖ്യാന രീതിയാണ് ചിത്രത്തിന്, സ്പാനിഷിൽ നിന്നും നല്ലൊരു ത്രില്ലെർ......


0 Comments:
Post a Comment