Incident in a Ghostland English -2018 ട്വിസ്റ്റും ഹൊററും ത്രില്ലിങ്ങും ക്രൈമും സസ്‌പെൻസും എല്ലാം സമ്മാനിക്കുന്ന ഒരു മനോഹര സിനിമാ അനുഭവം. അമ്...

Home » » Incident in a Ghostland

Incident in a Ghostland

Incident in a Ghostland
English -2018


ട്വിസ്റ്റും ഹൊററും ത്രില്ലിങ്ങും ക്രൈമും സസ്‌പെൻസും എല്ലാം സമ്മാനിക്കുന്ന ഒരു മനോഹര സിനിമാ അനുഭവം.


അമ്മയും കൗമാരക്കാരായ ആ രണ്ടു പെൺകുട്ടികളും നാട്ടിൻപുറത്തെ ആ പഴയ വീടിലേക്ക് പുതിയതായി താമസിക്കാൻ എത്തിയതായിരുന്നു...... 


ആ വീടിനു ഉള്ളിലുള്ള ഓരോ വസ്തുവും ഒരു പ്രേത ഭവനത്തിന്റെ ഓർമ ജനിപ്പിച്ചിരുന്നു..... എന്നാലും ധൈര്യ സമേതം അവർ അവിടെ താമസമാരംഭിച്ചു.... 



അന്ന് രാത്രി പക്ഷെ അവരെ കാത്തിരുന്നത് വലിയ ഒരു ദുരന്തമായിരുന്നു 

ഇവിടം മുതൽ പ്രേക്ഷകന് ആകാംഷയുടെ നിമിഷങ്ങൾ സമ്മാനിച്ചു തുടങ്ങുന്ന ഈ സിനിമാ യാത്ര അവസാന നിമിഷം വരെ പ്രേക്ഷകനെ പിടിച്ചിരുത്തും....


 പ്രേതമാണോ, അതോ വല്ല കൊലയാളികൾ ആണോ അതോ എല്ലാം ആരുടെയൊക്കെയോ തോന്നലുകൾ ആണോ എന്നുള്ള ചിന്തയിൽ കാണികൾക്ക് പിരിമുറുക്കത്തിന്റെ സിനിമാ അനുഭവം  സമ്മാനിക്കുന്ന ഒന്നര മണിക്കൂർ.... 



സ്പോയ്ലർ അലേർട് 
(സിനിമാ കണ്ടവർ മാത്രം തുടർന്ന്  വായിക്കുക )



ഇതൊരു ഇന്ത്യൻ സിനിമ ആയിരുന്നു എങ്കിൽ താഴെ പറയുന്ന ഭാഗം ഉറപ്പായും നമ്മളെ കാണിച്ചേനെ....  


മുടന്തും പ്രായത്തിനോടൊത്ത ബുദ്ധിയും ഇല്ലാത്ത തടിയനായ അവൻ സ്കൂളിൽ എല്ലാവരുടെയും പരിഹാസകഥാപാത്രമായിരുന്നു,  അച്ഛൻ ഉപേക്ഷിച്ചു പോയ അവൻ മാത്രമായിരുന്നു ആ അമ്മയ്ക്ക് എല്ലാം, കൂടെ ഉള്ള  ഒരു പെൺകുട്ടിയോട് അവനു തോന്നിയ നിഷ്കളങ്കമായ അടുപ്പം അവളിൽ വെറുപ്പും അവളുടെ കാമുകനിൽ വൈരാഗ്യവും  ഉളവാക്കി അവർ ലാബിൽ ആസിഡ് വെച്ച്  പ്ലാൻ ചെയ്ത കെണിയിൽ ഇവൻ ഇരയായി മുഖത്ത് ആസകലം പൊള്ളലേറ്റ അവനുമായി അവന്റെ 'അമ്മ എവിടെയോ പോയി മറഞ്ഞു..... മകനെ ഇഷ്ടപെടാത്ത പെൺകുട്ടികളോട് എല്ലാം അവർക്ക് വെറുപ്പായിരുന്നു.....  രാക്ഷസൻ സിനിമയിലെ വില്ലനും ഇങ്ങനെ ഒക്കെ ഉണ്ടായതാണെന്ന് തോന്നുന്നു )



0 Comments:

Post a Comment

Search This Blog

Powered by Blogger.