Escape from Pretoria
English -2020
Thriller/Jailbreak
1979 ൽ ദക്ഷിണാഫ്രിക്കയിലെ പ്രെറ്റോറിയ ജയിലിലടക്കപ്പെട്ട രണ്ടു യുവ രാഷ്ട്രീയ തടവുകാർ നടത്തിയ ജയിൽ ചാട്ടത്തിന്റെ കഥയാണിത്.
ഇവരോടൊപ്പം ജയിലിൽ കിടന്ന മറ്റൊരാൾ കൂടി ഈ ഉദ്യമത്തിൽ പങ്കാളിയായി.
മറ്റു ജയിൽ ചാട്ട കഥകളിൽ കാണാത്ത രീതിയിൽ ആയിരുന്നു ഇവരുടെ രക്ഷപെടൽ എന്നത് ഈ സിനിമയെ വിത്യസ്ഥമാക്കുന്നു, ഒരു തുള്ളി രക്തം ചീന്താതെ, തുരങ്കം നിർമ്മിക്കാതെ, ആരെയും ആക്രമിച്ചു കീഴ്പെടുത്താതെ ഇവർ എങ്ങനെ രക്ഷപെട്ടു???
കണ്ടറിയുക...
നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചിത്രമാണിത്, ജയിൽ ചാടിയ യുവാക്കളിൽ ഒരാൾ പിൽക്കാലത്തു ഇതേ പേരിൽ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്..


0 Comments:
Post a Comment