Aswathama Telugu 2020 ഇൻവെസ്റ്റിഗേഷൻ /ക്രൈം ആക്ഷൻ ത്രില്ലെർ  അനിയത്തിയെ ജീവനുതുല്യം സ്നേഹിച്ച അവളുടെ  ഏട്ടൻ ഗണ നാട്ടിലെത്തിയത് അവളുടെ വിവാഹ ...

Home » » Aswathama

Aswathama

Aswathama
Telugu 2020

ഇൻവെസ്റ്റിഗേഷൻ /ക്രൈം ആക്ഷൻ ത്രില്ലെർ 


അനിയത്തിയെ ജീവനുതുല്യം സ്നേഹിച്ച അവളുടെ  ഏട്ടൻ ഗണ നാട്ടിലെത്തിയത് അവളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനായിട്ടായിരുന്നു,  വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ  ആത്മഹത്യ ചെയ്യാൻ തുടങ്ങുന്ന അവളെ കണ്ടു അവൻ ഞെട്ടുന്നു, എല്ലാവിധ സന്തോഷവും വാരിക്കോരി കൊടുത്ത് വളർത്തിയ തന്റെ പൊന്നനുജത്തി എന്തിനായി ജീവിതം അവസാനിപ്പിക്കാൻ ശ്രെമിച്ചു,  ഗണയുടെ ചോദ്യങ്ങൾക്ക് ഒടുവിൽ ആ സത്യം അവൾ അറിയിച്ചു... 

അവൾ ഗർഭിണി ആയിരുന്നു.. 

പക്ഷെ ഒരാൾ പോലുമായി അടുപ്പം ഇല്ലാത്ത തനിക്ക് ഇതെങ്ങനെ സംഭവിച്ചു എന്നവൾക്ക് അറിയില്ലായിരുന്നു... 


സ്വന്തം നിലയിൽ കുറെ അന്വോഷണങ്ങൾ നടത്തിയിട്ടും ഗണയ്ക്ക് ഒരു ഉത്തരവും ഇതിനെക്കുറിച്ച് ലഭിച്ചില്ല 


ദിവസങ്ങൾ കടന്നു പോയി,  അമ്മയുമായി ഹോസ്പിറ്റലിൽ പോയ ഗണ അവിടെ വെച്ച് തന്റെ അനിയത്തിക്ക് സംഭവിച്ച  അവസ്ഥയുള്ള മറ്റൊരു പെൺകുട്ടിയെക്കുറിച്ചും അറിയുന്നു..... 

അന്വോഷണം നടത്തിയ ഗണ ഇതേപോലെ ഉള്ള നിരവധി കേസുകൾ അറിയുന്നു..... 


എന്താണ് ഇവിടെ സംഭവിക്കുന്നത്?? 

ആരാണ് ഇതിനെല്ലാം പിന്നിൽ?? 

ഇതിനെല്ലാം ഉത്തരം തേടി ഗണ നടത്തുന്ന യാത്രയിൽ നിങ്ങളും കൂടെ കൂടുക സത്യം പുറത്തു കൊണ്ടു വരുക... 


നല്ലൊരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ  ത്രില്ലെർ ആണ് 

നായകനായി അഭിനയിച്ച നാഗ ശൗര്യയുടെയും പിന്നെ വില്ലന്റെയും  പെർഫോമൻസ്  കിടിലൻ ആണ്.... 


0 Comments:

Post a Comment

Search This Blog

Powered by Blogger.