Pelé: Birth of a Legend
English 2016
Biographical / Inspirational Film
ഒരു മഹാനായ കളിക്കാരന്റെ കുട്ടിക്കാല ജീവിതവും ഫുട്‌ബോൾ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ രാജകീയ വരവും അതാണ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത്
ഒരു സ്പോർട്സ് മൂവി എന്നതിനേക്കാൾ ഉപരി ഇത് ഓരോ കുട്ടികളും, അവരെ സ്നേഹിക്കുന്ന മാതാപിതാക്കളും ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്
തന്റെ കഷ്ടതകൾ നിറഞ്ഞ കുട്ടിക്കാലത്തു നിന്നും നിശ്ചയധാർഡ്യം കൊണ്ട് ലോകം കീഴടക്കിയ പെലെ, അദ്ദേഹത്തിന് പകരം വെയ്ക്കാൻ ഇന്നും മറ്റൊരാൾ ലോക ഫുട്‌ബോളിൽ ഇല്ല എന്ന് തന്നെ പറയാം
അച്ഛനമ്മമാർ കുട്ടികളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം അത് എന്ത്മാത്രം വലുതാണ് എന്ന് ഈ ചിത്രം കാണിച്ചു തരും
പെലെയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ അച്ഛൻ ചെലുത്തിയ സ്വാധീനം അത് ഒന്നുകൊണ്ടു മാത്രം ആണ് ലോക ഫുട്‌ബോളിന് ഈ താരത്തെ ലഭിക്കാൻ കാരണം..
അദ്ദേഹത്തിന്റെ ചിരിയും കണ്ണ് നിറയ്ക്കുന്നതുമായ കുട്ടിക്കാല അനുഭവങ്ങൾ നമ്മുടെ കുട്ടികൾക്കും ഒരു മാതൃക ആവട്ടെ....
0 Comments:
Post a Comment