Pandora
Korean 2016
ചെർണോബിലിനെ ആസ്പദമാക്കി നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും പുതു തലമുറക്ക് കൂടുതലായി ആ സംഭവങ്ങളെ പരിചയപ്പെടുത്തി കൊടുത്തത് കഴിഞ്ഞ വർഷം HBO യിൽ വന്ന 5 എപ്പിസോഡുള്ള ടിവി സീരിസ് ആയിരുന്നു.
ചെർണോബിലിൽ സംഭവിച്ച പോലെ തന്നെ കൊറിയയിലെ ഒരു ആണവനിലയത്തിൽ നടക്കുന്ന അപകടത്തിന്റെ കഥ പറയുന്ന സിനിമയാണ് Pandora.
ഭൂമികുലുക്കം മൂലം ആണവ നിലയത്തിൽ നടക്കുന്ന അപകടവും തുടർന്ന് ജീവൻ രക്ഷിക്കാനായി ചുറ്റുപാടും ഉള്ള ജനങ്ങൾ നടത്തുന്ന നെട്ടോട്ടവുമാണ് ഈ സിനിമയിൽ കാണിക്കുന്നത്. പക്ഷെ ഇതോടൊപ്പം തന്നെ ഹൃദയസ്പർശിയായ ഒരു കഥ കൂടി ഇതിൽ പറയുന്നുണ്ട്
ആ കഥയാണ് ഈ സിനിമയെ കൂടുതൽ മനോഹരമാക്കി മാറ്റിയിരിക്കുന്നത്
ചെർണോബിൽ സീരിസ് കണ്ടവർ pandora ഫിലിം കണ്ടാൽ ഉറപ്പായും ഈ ഫിലിം ചെർണോബിൽ സീരീസ് കോപ്പി ചെയ്തു ഉണ്ടാക്കിയത് ആണെന്ന് സംശയം വന്നേക്കും.
പക്ഷെ ഈ ഫിലിം ഇറങ്ങി 3 വർഷം കഴിഞ്ഞാണ് ചെർണോബിൽ സീരീസ് ഇറങ്ങിയത്...
ലോകത്തു ആണവനിലയത്തിലെ അപകടങ്ങൾ കാണിക്കുന്ന എല്ലാ സിനിമകളും, /സീരീസുകളും ഉറപ്പായും ചെർണോബിൽ അപകടത്തെ റഫറൻസ് ആയി എടുത്താവും ചെയ്യുക അപ്പോൾ പിന്നെ എല്ലാത്തിനും തമ്മിൽ സാദൃശ്യം വരാതെ ഇരിക്കില്ല
Pandora ഫിലിം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല അതുറപ്പ്.....
0 Comments:
Post a Comment