The Admiral: Roaring Currents Korean 2014  സ്വന്തം ജീവനേക്കാൾ വലുതായി പിറന്ന നാടിനെ സ്നേഹിച്ച ഒരുപറ്റം പോരാളികളുടെ കഥയാണിത്.  ആ പോരാളികൾക്ക്...

Home » » The Admiral: Roaring Currents

The Admiral: Roaring Currents

The Admiral: Roaring Currents
Korean 2014


 സ്വന്തം ജീവനേക്കാൾ വലുതായി പിറന്ന നാടിനെ സ്നേഹിച്ച ഒരുപറ്റം പോരാളികളുടെ കഥയാണിത്.  ആ പോരാളികൾക്ക്  വേണ്ട ആത്മവിശ്വാസം നൽകി അവരെ മുന്നിൽ നിന്ന് നയിച്ച കരുത്തനായ അവരുടെ സേനാനായകന്റെ  കരുത്തിന്റെ,  പോരാട്ടവീര്യത്തിന്റെ, തന്ത്രങ്ങളുടെ  കഥയാണിത്... 

പതിനഞ്ചാം നൂറ്റാണ്ടിൽ കൊറിയയെ ആക്രമിക്കാൻ 333 കപ്പലുമായി വന്ന ജാപ്പനീസ് സൈന്യം,  അവർക്കെതിരെ പൊരുതി ഉണ്ടായിരുന്ന ഭൂരിപക്ഷം കപ്പലുകളും സൈന്യവും ഇല്ലാതായപ്പോൾ കൊറിയൻ രാജാവ് തന്റെ പഴയ സേനാധിപതിയെ ഈ പോരാട്ടത്തിന്റെ ചുമതല ഏല്പിക്കുന്നു. ഒരു ജപ്പാൻ ചാരനാൽ കുറ്റം ചാർത്തപ്പെട്ടു അന്യായമായി ജയിലിൽ അടക്കപ്പെട്ട ആളായിരുന്നു അദ്ദേഹം,  വെറും 12 കപ്പലുകൾ മാത്രം മിച്ചമുള്ള കൊറിയൻ കപ്പൽ പടയുടെ നേതൃത്വം ഏറ്റെടുക്കുന്ന അദ്ദേഹം 333 കപ്പലുമായി യുദ്ധത്തിന് വന്നിരിക്കുന്ന ജപ്പാൻ പടയെ നേരിടാൻ ഇറങ്ങുന്നു...


ശേഷം സ്‌ക്രീനിൽ 


ബാഹുബലി പോലെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന യുദ്ധരംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം 

കൊറിയയിൽ ഏറ്റവും കൂടുതൽ പണം വാരിയ പടങ്ങളിൽ  ഒന്നാണിത്





0 Comments:

Post a Comment

Search This Blog

Powered by Blogger.