Green Book
English -2018
1962 കാലഘട്ടം, വെളുത്തവരെന്നും കറുത്തവരെന്നും മനുഷ്യന്റെ തൊലിയുടെ നിറം നോക്കി വേർ തിരിവുള്ള കാലം, അന്നത്തെ കറുത്ത വംശജർ നേരിട്ട വെറുപ്പിന്റെ, പരിഹാസത്തിന്റെ, അപമാനത്തിന്റെ എല്ലാം നേർചിത്രമാണ് ഈ സിനിമ, പക്ഷെ കഥ ഇങ്ങനെ സെന്റി ആണെങ്കിലും ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് കോമഡിയിൽ ചാലിച്ചാണ്, ഒരൊറ്റ സെക്കൻഡ് പോലും ബോറടിപ്പിക്കാതെ നമ്മെ ആകാംഷയോടെ പിടിച്ചിരുത്തുന്ന ഒരു ഫീൽ ഗുഡ് മൂവിയാണിത്, must watch സിനിമകളിൽ ഒന്ന്....
കറുത്തവംശജൻ ആയ പിയാനോ കലാകാരൻ Don Shirley യുടെ ഡ്രൈവറും ബോഡി ഗാർഡും ആവേണ്ടി വന്ന വെളുത്ത വംശജനും കറുത്തവരെ വെറുക്കുന്നവനും എന്നാൽ സ്വന്തം ജോലിയോട് 101% ആത്മാർത്ഥത പുലർത്തുന്നവനുമായ Tony Lip, ഇവർ നടത്തുന്ന ഒരു യാത്ര അതാണ് ഈ സിനിമ......
യാത്ര അവസാനിക്കുമ്പോൾ ഒരു പ്രേക്ഷകന് ലഭിക്കേണ്ടത് എല്ലാം ഈ സിനിമ തന്നിരിക്കും........
മനോഹരമായ ലൊക്കേഷനുകൾ ഈ സിനിമയുടെ സൗന്ദര്യം കൂട്ടുന്നു..
യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ചിത്രമാണിത്, Tony ലിപിന്റെ മകൻ കൂടി ചേർന്നാണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്..
0 Comments:
Post a Comment