Hwayi: A monster boy
Korean - 2013
മോഷണവും കൊലപാതകവും ശീലമാക്കിയ അഞ്ചോളം ക്രൂരന്മാർ അടങ്ങിയ ഒരു ഗ്യാങ്‌സ്റ്റർ സംഘം, പോലീസ് പഠിച്ച പണി നോക്കിയിട്ടും ഇവരെ തിരിച്ചറിയാനോ പിടിക്കാനോ സാധിച്ചില്ല, കാശിനു വേണ്ടി വിലപേശാൻ ഒരിക്കൽ തട്ടിയെടുത്ത കുട്ടിയെ ഇവർ വളർത്താൻ തീരുമാനിക്കുന്നു...., അവനെ അവർ മകനെപ്പോലെ വളർത്തുന്നു....
കാലം കടന്നുപോയി, ആ കുട്ടിയെ ആ ക്രൂരന്മാർ അവരെപ്പോലെ ഒക്കെ ആക്കിയെടുത്തു കഴിഞ്ഞിരുന്നു, ഒരു ദിവസം ഇവർ നടത്തിയ ആക്രമണത്തിൽ പങ്കാളിയായ അവനു ആ വീട്ടിൽ നിന്നും അവന്റെ ഒരു പഴയ ഫോട്ടോ കിട്ടുന്നു, താൻ അവരുടെ കൂടെ ചേർന്ന് കൊന്നത് തന്റെ ബന്ധുക്കളെ ആരെയോ ആണെന്നും ഈ ഗ്യാങ്‌സ്റ്റർ സംഘം അല്ല തന്റെ രക്ഷിതാക്കൾ എന്നും അവനു സംശയം തോന്നുന്നു.......
സത്യം അറിയാൻ അവൻ ഇറങ്ങി പുറപ്പെടുന്നു....
തുടർന്ന് കാണുക
കൊറിയൻ സിനിമാ പ്രേമികൾക്ക് ഉറപ്പായും ഇഷ്ടപെടുന്ന ചിത്രങ്ങളിൽ ഒന്നാണിത്, മെയിൻ വില്ലൻ അടിപൊളിയാണ്


0 Comments:
Post a Comment