The odd family: Zombie on sale  Korean - (2019) ഗ്രാമപ്രദേശത്ത്  ഒരു വർക്ക്‌ ഷോപ്പ് /ഗ്യാസ് സ്റ്റേഷൻ നടത്തുകയാണ്  കിളവനായ Man ഡിയോക്കും  കുട...

Home » » The odd family: Zombie on sale

The odd family: Zombie on sale

The odd family: Zombie on sale 
Korean - (2019)

ഗ്രാമപ്രദേശത്ത്  ഒരു വർക്ക്‌ ഷോപ്പ് /ഗ്യാസ് സ്റ്റേഷൻ നടത്തുകയാണ്  കിളവനായ Man ഡിയോക്കും  കുടുംബവും,   മൂത്ത മകനും ഭാര്യയും,  പിന്നെ പട്ടണത്തിലെ ജോലി നഷ്ടപ്പെട്ടു വന്ന ഇളയ മകനും പിന്നെ ഒരു മകളും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം. 



ഒരു പരീക്ഷണ ശാലയിൽ നിന്നും പുറത്ത് ചാടിയ  ചെറുപ്പക്കാരനായ ഒരുവന്റെ ശരീരത്തിൽ കൂടി  സോമ്പി ഈ ഗ്രാമത്തിൽ എത്തുന്നു,  അയാൾ Man Deok നെ കടിക്കുന്നു,  ആ യുവാവ് സോമ്പി ആണെന്ന് മനസിലാക്കാത്ത ആ കുടുംബം അയാളെ വർക്ഷോപ്പിൽ പൂട്ടി ഇടുന്നു. 



കിളവനായ Man Deokനു  ദിവസം ചെല്ലും തോറും കൂടുതൽ ഉന്മേഷവാനാകുകയും സൗന്ദര്യം കൂടുകയും ചെയ്യുന്നത് കണ്ട അയാളുടെ കിളവനായ കൂട്ടുകാരോട് അയാൾ ആ രഹസ്യം വെളിപ്പെടുത്തുന്നു, തുടർന്ന് ചെറുപ്പം ആവാനും ആഗ്രഹങ്ങൾ സാധിക്കാനും എല്ലാമായി ആ ഗ്രാമവാസികൾ Man Deok ന്റെ വർക്ഷോപ്പിൽ എത്തുകയും സോമ്പിയുടെ കടി മേടിക്കുകയും ചെയ്യുന്നു...... 



പക്ഷെ സംഭവിച്ചതോ????????????????? 





ബാക്കി കണ്ടു തന്നെ അറിയുക,  നല്ലൊരു കോമഡി സോമ്പി മൂവിയാണ് ഇടയ്ക്കു കണ്ണ് നിറയുകയും പിന്നീട് അത് പുഞ്ചിരി ആക്കി മാറ്റാനും ഉള്ള രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്....


0 Comments:

Post a Comment

Search This Blog

Powered by Blogger.