Exit Korean 2019 Comedy / Survival/Thriller കോളേജിൽ പഠിക്കുന്ന സമയത്തു rock ക്ലൈമ്പിങ്ങിൽ തല്പരനായ നായകൻ,  പഠനം കഴിഞ്ഞ് കുറെ കാലം ആയെങ്കിലും...

Home » » Exit

Exit

Exit
Korean 2019

Comedy / Survival/Thriller


കോളേജിൽ പഠിക്കുന്ന സമയത്തു rock ക്ലൈമ്പിങ്ങിൽ തല്പരനായ നായകൻ,  പഠനം കഴിഞ്ഞ് കുറെ കാലം ആയെങ്കിലും ജോലി ഒന്നും കിട്ടാത്ത നിരാശയിൽ ആയിരുന്നു. 

അകന്ന ബന്ധുക്കളുടെ ജോലി ഒന്നും ആയില്ലേ ജോലി ഒന്നും ആയില്ലേ  എന്നുള്ള ചോദ്യം കേട്ട മടുത്ത അവൻ പുറത്തുള്ള പരിപാടികൾക്ക് പോകുന്നത് തന്നെ  വിരളമായിട്ടായിരുന്നു. 



അങ്ങനെ ഇരിക്കെ അവന്റെ അമ്മയുടെ എഴുപതാമത്‌ പിറന്നാൾ കുറച്ചകലെ ഉള്ള ഒരു ഹോട്ടലിൽ വെച്ച് ആഘോഷിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. അവിടെ ആ ഹോട്ടലിൽ വെച്ച് നായകൻ ഹോട്ടലിൽ ജോലിക്കാരിയായ പഴയ തന്റെ സഹപാഠിയും അവന്റ പ്രണയം നിരസിച്ചതുമായ നായികയെ കണ്ടുമുട്ടുന്നു. 

പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചു പോകാൻ താഴെ എത്തിയ അവർ ആ കാഴ്ച്ച കണ്ട് ഞെട്ടി.ഒരു കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തർക്കത്തെത്തുടർന്നു ഒരാൾ നഗരത്തിൽ വിഷവാതകം തുറന്ന് വിട്ടു,  അത് ശ്വസിക്കുന്നവർ മിനിട്ടുകൾക്കകം മരണപ്പെടുമായിരുന്നു, രക്ഷപെടാൻ ഉള്ള ഏക മാർഗം സമീപത്തെ വലിയ കെട്ടിടങ്ങളുടെ മുകളിൽ കയറി നിന്ന് ഹെലികോപ്റ്ററിന്റെ സഹായം അഭ്യർത്ഥിക്കുക എന്നത് മാത്രമായിരുന്നു. വിഷപ്പുക തങ്ങളുടെ ജീവൻ അപഹരിക്കും മുൻപ് സമീപത്തുള്ള വലിയ വലിയ കെട്ടിടങ്ങളുടെ മുകളിൽ എത്തുവാനുള്ള ആളുകളുടെ മരണപ്പാച്ചിലിൽ നിങ്ങളും പങ്കാളികൾ ആവുക...... 



നല്ലൊരു ത്രില്ലെർ മൂവിയാണ്, 2019 ലെ കൊറിയയിലെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണിത്.  കൊറിയൻ സിനിമാ പ്രേമികൾ മിസ്സാക്കാൻ പാടില്ലാത്ത ചിത്രങ്ങളിൽ ഒന്ന് ❤️❤️❤️


0 Comments:

Post a Comment

Search This Blog

Powered by Blogger.