The 33
English-2015
(Los 33
Spanish -2015)
Survival Movie
ചിലിയിലെ ഒരു സ്വർണഖനിയിലെ 33 തൊഴിലാളികൾ ഖനിയുടെ അടിയിൽ പതിവുപോലെ പണിയിൽ ഏർപ്പെടുക ആയിരുന്നു, എന്നാൽ പെട്ടെന്നുള്ള സ്ഫോടന ശബ്ദം കേട്ടു അവർ ഞെട്ടിത്തരിച്ചു നിന്നുപോയി, അതെ ചിലർ ഭയപ്പെട്ടതു പോലെ തന്നെ സംഭവിച്ചു ലാഭത്തിനു വേണ്ടി തുരന്നു തുരന്നു പോയപ്പോൾ മലയിൽ ഉണ്ടായ ബലക്ഷയം മൂലം ഖനിയുടെ തുടക്കഭാഗം തകർന്നു വീണു. അവർക്കു അകത്തേക്ക് കടക്കാനും പുറത്തേക്ക് പോവാനും ആകെ ഉണ്ടായിരുന്ന വഴി അങ്ങനെ മണ്ണിടിഞ്ഞു വീണ് ഇല്ലാതായി, ആകപ്പാടെ ആ ഖനിയിൽ അവശേഷിച്ചിരുന്നതു അവർക്ക് 3 ദിവസത്തേക്കുള്ള ഭക്ഷണം മാത്രമായിരുന്നു.
സ്വകാര്യ വ്യക്തികളുടെ കയ്യിൽ ആയിരുന്നു ആ ഖനി, ഇവരെ രക്ഷിക്കാൻ വേണ്ട ഉപകരണങ്ങളോ അതിനു വേണ്ടി കാശ് മുടക്കാൻ ഉള്ള മനസ്സോ ഇല്ലാത്ത അവർ ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പില്ലാത്ത ഈ 33 പേരെയും മരണത്തിനു വിട്ടുകൊടുക്കാൻ തീരുമാനിച്ചു. തുടർന്ന് ഗവണ്മെന്റ് ഈ വിഷയത്തിൽ ഇടപെടുകയും ഇവരെ രക്ഷിക്കാൻ ഉള്ള ശ്രമം നടത്തുകയും ചെയ്യുന്നതാണ് ഈ സിനിമ......
ചിലിയിൽ 2010 ൽ നടന്ന ഖനി അപകടത്തെ ആസ്പദമാക്കി എടുത്തതാണ് ഈ ചിത്രം
0 Comments:
Post a Comment