The Platform
Spanish 2019
Thriller
ഉറക്കമുണർന്നപ്പോൾ Goreng ചതുരാകൃതിയിൽ ഉള്ള ഒരു മുറിക്കുള്ളിൽ ആയിരുന്നു, കൂടെ ഉള്ള ആൾ പറഞ്ഞപ്പോൾ ആണ് അനേകം നിലകൾ ഉള്ള തടവറയിലെ നാല്പത്തിയെട്ടാം നിലയിൽ ആണ് താനെന്ന് അയാൾ അറിയുന്നത്, ആ നിലകളിൽ ദിവസം ഒരു നേരം അവർക്കുള്ള ഭക്ഷണം എത്തുമായിരുന്നു പക്ഷെ മുകളിൽ ഉള്ള നിലകളിൽ ഉള്ളവർ കഴിച്ചതിന്റെ ബാക്കി മാത്രം ആയിരുന്നു താഴെയുള്ള നിലകളിൽ എത്തുന്നത്, താഴേക്കുള്ള മിക്ക നിലകളിലും ചെല്ലുമ്പോ ഭക്ഷണപാത്രങ്ങൾ കാലിയായിരുന്നു അവിടെ ഉള്ളവർ പട്ടിണി കിടക്കുകയോ മറ്റു എന്തെങ്കിലും മാർഗ്ഗങ്ങൾ നോക്കുകയോ മരണത്തിനു കീഴടങ്ങുകയോ ചെയ്യുക ആയിരുന്നു പതിവ്....
എല്ലാ മാസങ്ങളിലും ഇവരുടെ കിടക്കുന്ന നിലകൾ മാറ്റം വരുത്തുകയും ചെയ്തിരുന്നു, ഭാഗ്യവാന്മാരായ ചിലർക്ക് ഭക്ഷണം കിട്ടാൻ ചാൻസ് ഉള്ള നിലകളും മറ്റു ചിലർക്ക് ഏറ്റവും താഴെയുള്ള നിലകളും ആയിരുന്നു കിട്ടിയിരുന്നത്....
ഇവിടെ കിടക്കുന്ന തടവുകാരുടെ ജീവൻ നിലനിർത്താൻ ഉള്ള പെടാപാടാണ് ഈ ചിത്രം പറയുന്നത്, ജീവൻ നില നിർത്താൻ വേണ്ടി മനുഷ്യൻ എന്തൊക്കെ ചെയ്യും എന്ന് ഞെട്ടലോടെ മാത്രമേ നമുക്ക് കണ്ടിരിക്കാൻ പറ്റു...
സഹജീവികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത, വരും തലമുറകൾക്ക് വേണ്ടി ഒന്നും കരുതി വെക്കാത്ത മനുഷ്യരുടെ സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ള ജീവിതത്തിന്റെ ഒരു സാക്ഷ്യപത്രമാണ് ഈ സിനിമ.....
ചോര മണക്കുന്ന, മനുഷ്യ ക്രൂരതയുടെ ചില പച്ചയായ ആവിഷ്ക്കാരം ഈ സിനിമയിൽ അതേപോലെ കാണിച്ചിട്ടുണ്ട്, അത് വിചാരിച്ചു വേണം ഈ സിനിമ കാണുവാൻ......


0 Comments:
Post a Comment