The Skin I Live in Spanish 2011 ക്രൈം /ത്രില്ലെർ /18+ തന്റെ പ്രിയ ഭാര്യ ഒരു ആക്‌സിഡന്റ്നെ തുടർന്നുള്ള  പൊള്ളലേറ്റു മരിച്ചതിനു ശേഷം  പൊള്ളലേൽ...

Home » » The Skin I Live in

The Skin I Live in

The Skin I Live in
Spanish 2011

ക്രൈം /ത്രില്ലെർ /18+


തന്റെ പ്രിയ ഭാര്യ ഒരു ആക്‌സിഡന്റ്നെ തുടർന്നുള്ള  പൊള്ളലേറ്റു മരിച്ചതിനു ശേഷം  പൊള്ളലേൽക്കാത്ത ചർമ്മം  മനുഷ്യരിൽ നിർമ്മിക്കാനാണുള്ള ശ്രമത്തിൽ  ആയിരുന്നു പ്ലാസ്റ്റിക് സർജൻ ആയ ഡോക്ടർ റോബർട്ട്‌.

അതിനായി പല പരീക്ഷണങ്ങളും അയാൾ ചെയ്തു. മൃഗങ്ങളിലാണ് താൻ പരീക്ഷണങ്ങൾ ചെയ്യുന്നത് എന്ന് പുറമെ പറഞ്ഞിരുന്ന അയാൾ രഹസ്യമായി തന്റെ വീടിനുള്ളിൽ തന്നെ ഉള്ള ഒരു പരീക്ഷണശാലയിൽ ഒരു പെൺകുട്ടിയിൽ ആയിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. 


ഇങ്ങനെ ഒരു പെൺകുട്ടി അയാളുടെ അടിമയെപ്പോലെ പരീക്ഷണങ്ങൾ എല്ലാം സഹിച്ചു അവിടെ ഉണ്ടെന്ന് അയാളുടെ വിശ്വസ്തയായ വേലക്കാരി മരിലിയക്ക് മാത്രമേ അറിയായിരുന്നുള്ളു.... 



ഒരു ദിവസം ഡോക്ടർ റോബർട്ട്‌ അവിടെ ഇല്ലാതിരുന്ന ഒരു ദിവസം അവിടെ എത്തിയ മരിലിയയുടെ  മയക്കുമരുന്നിന് അടിമയും മോഷ്ടാവും കൂടിയായ മകൻ ഈ വീട്ടിൽ ഡോക്ടർ പരീക്ഷണം നടത്തുന്ന പെൺകുട്ടിയെ കാണുന്നു.... 


അവളെ കണ്ടതും അവനിൽ ചില സംശയങ്ങൾ ഉണരുന്നു.... 


ശേഷം സ്‌ക്രീനിൽ.... 


ആരാണീ പെൺകുട്ടി, എങ്ങനെ അവൾ ഡോക്ട്ടറുടെ കയ്യിൽ അകപ്പെട്ടു?  സ്വന്തം മനസ്സാലെയോ അതോ ഡോക്ടർ തട്ടിക്കൊണ്ടു വന്നതോ?? അവളും മാരിയസിന്റെ മോനുമായി എന്ത് ബന്ധം?? 


എല്ലാത്തിനും ഉത്തരം കണ്ടറിയുക.... 


നല്ലൊരു ക്രൈം ത്രില്ലെർ മൂവിയാണ്

0 Comments:

Post a Comment

Search This Blog

Powered by Blogger.