The Postcard Killings English 2020 Crime Thriller/ Serial Killer  ഒരു പിതാവിന് ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് തന്റെ പെൺകുഞ്ഞിനെ...

Home » » The Postcard Killings

The Postcard Killings

The Postcard Killings
English 2020

Crime Thriller/ Serial Killer 



ഒരു പിതാവിന് ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് തന്റെ പെൺകുഞ്ഞിനെ കാണുമ്പോൾ ആണെന്ന് വിശ്വസിച്ച ആ പിതാവിന് സഹിക്കാൻ കഴിയുന്നതായിരുന്നില്ല വിധി അയാൾക്ക് വേണ്ടി കരുതി വെച്ചിരുന്നത്..... 


ലണ്ടനിൽ ഹണിമൂണിന് പോയ മകളുടെയും മരുമകന്റെയും അതിക്രൂരമായി പീഡിപ്പിച്ചു  കൊലപ്പെടുത്തിയ ശരീരങ്ങൾ ആണ് അയാൾക്ക് പിന്നീട് കാണാൻ കഴിഞ്ഞത്‌,  മകളുടെ കൈപ്പത്തി കൊലയാളി മുറിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു.... 



30 വർഷത്തോളം പോലീസ് ആയി ജോലി നോക്കി ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ആ അച്ഛൻ തന്റെ മകളുടെ കൊലയാളിയെ തേടിയിറങ്ങുന്നു.... 



ഇതിനു സമാനമായ ഒരു കേസ് സ്പെയിനിൽ നടന്നത് അയാൾ അറിയുന്നു,  കേസിന്റെ തുടർ അന്വോഷണത്തിനിടെ,  കൊലയാളി പത്രമോഫീസിലേക്ക് ഒരു പോസ്റ്റ് കാർഡും അതിൽ ചില സൂചനകളും കൊല ചെയ്യും മുൻപ് എഴുതി അറിയിച്ചതായി ഇയാൾ അറിയുന്നു....... 


പിന്നെയും ലോകത്തിലെ പല നഗരങ്ങളിലും സമാനമായ കൊലപാതകങ്ങൾ നടക്കുന്നു.... 

ആരാണ് ഇതിനെല്ലാം പിന്നിൽ???? 

എന്തിന് വേണ്ടി കമിതാക്കളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നു??? 


കുറ്റവാളി ഒരാളോ അതോ അനേകം ആളുകൾ ഇതിന്റെ പിന്നിൽ ഉണ്ടോ??? 


കണ്ടറിയുക 

നല്ലൊരു ഡിറ്റക്റ്റീവ് ക്രൈം ത്രില്ലെർ മൂവിയാണ്... 



0 Comments:

Post a Comment

Search This Blog

Powered by Blogger.