The Piper Korean 2015 Mystery Thriller പണ്ടെങ്ങോ കേട്ടു മറന്നൊരു നാടോടിക്കഥ ഉണ്ട് ഒരു കുഴലൂത്തുകാരൻ ഒരു ഗ്രാമത്തിലേക്ക് വരുന്നതും   നാട്ടുകാ...

Home » » The Piper

The Piper

The Piper
Korean 2015
Mystery Thriller

പണ്ടെങ്ങോ കേട്ടു മറന്നൊരു നാടോടിക്കഥ ഉണ്ട് ഒരു കുഴലൂത്തുകാരൻ ഒരു ഗ്രാമത്തിലേക്ക് വരുന്നതും   നാട്ടുകാരെ എലികളിൽ നിന്നും രക്ഷിക്കുന്നതും ഒക്കെ ആയിട്ടുള്ളത്, പടം കണ്ടു തുടങ്ങിയപ്പോൾ ആണ് മനസിലായത് അന്ന് കേട്ടു മറന്ന ആ കഥ തന്നെയാണ് മുൻപിൽ നടക്കുന്നത് എന്ന്,  വളരെ മനോഹരമായ ലൊക്കേഷനും ക്യാമറാ വർക്കും ഒക്കെയായി വളരെ മികച്ച അവതരണം,  എന്നാൽ പകുതി കഴിഞ്ഞു പടം അന്നത്തെ കഥയിൽ നിന്നും മാറി സഞ്ചരിച്ചു ഒരു ത്രില്ലെർ സ്വഭാവം കൈവരിച്ചു... 

അസുഖബാധിതനായ മകനെയും കൊണ്ട് ചികിത്സാർത്ഥമുള്ള യാത്രക്കിടയിൽ ഒരു രാത്രി തങ്ങുവാൻ വേണ്ടിയാണ് നാടോടിയായ നായകൻ ആ കൊച്ചു ഗ്രാമത്തിൽ എത്തുന്നത്,  എന്നാൽ ആ ഗ്രാമവാസികളുടെ ജീവന് തന്നെ അവിടെ ഉള്ള എലികൾ വലിയ ഭീഷണി ആണെന്ന് അറിഞ്ഞ നായകൻ അവരെ സഹായിക്കാൻ ഒരുങ്ങുന്നു,  എന്നാൽ സഹായത്തിന്റെ എല്ലാം ഒടുവിൽ നായകനെയും മകനെയും കാത്തു വലിയൊരു അപകടം അവിടെ കാത്തിരുപ്പുണ്ടായിരുന്നു,  ആ അപകടത്തിൽ നിന്നും രക്ഷപെടാൻ നായകനും മകനും ആവുമോ?? 
കണ്ടറിയുക 
നല്ലൊരു mystery ത്രില്ലെർ ചിത്രമാണ്


മികച്ച ഒരു സിനിമാ അനുഭവം തന്നെയാണ് ഈ ചിത്രം സമ്മാനിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.