The Dude In Me Korean 2019 Fantasy / Comedy / Action സ്കൂൾ വിദ്യാർത്ഥിയായ Dong Hyun  സ്കൂളിലെ ഒരു മന്ദിപ്പ് എന്ന് കൂട്ടുകാർ  വിളിക്കുന്ന ഒരു...

Home » » The Dude In Me

The Dude In Me

The Dude In Me
Korean 2019

Fantasy / Comedy / Action


സ്കൂൾ വിദ്യാർത്ഥിയായ Dong Hyun  സ്കൂളിലെ ഒരു മന്ദിപ്പ് എന്ന് കൂട്ടുകാർ  വിളിക്കുന്ന ഒരു പയ്യൻ ആയിരുന്നു, ഭക്ഷണത്തോടുള്ള ആർത്തി മൂലം ശരീരവണ്ണം കൂടുതലുള്ള അവൻ കൂട്ടുകാർക്ക് കൗതുകം ഉണർത്തുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു,  പഞ്ച പാവം ആയിരുന്ന അവനെ സ്കൂളിലെ മിക്ക കുട്ടികളും ഉപദ്രവിച്ചിരുന്നു, പേടിത്തൊണ്ടൻ കൂടിയായ ഇവൻ എല്ലാവരുടെയും ഉപദ്രവം ഒക്കെ സഹിച്ചു തീറ്റയിൽ മാത്രം ആനന്ദം കണ്ട് ജീവിച്ചു പോന്നു.... 


ബിസിനസ്സുകാരനായ  Pan Soo തന്റെ ജീവിതം കെട്ടിപ്പൊക്കിയത് തന്നെ അൽപ്പം ഗുണ്ടായിസത്തിലൂടെ ആയിരുന്നു,  ഇന്നവനു കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഉണ്ടായിരുന്നു, അൽപ്പം മുൻകോപക്കാരൻ ആയ ഇവൻ ആരെയും കൂസാത്ത പ്രകൃതം ആയിരുന്നു,  ബിസിനസ്സ് ലോകത്തിൽ ഇവനെ  തകർക്കാൻ നോക്കുന്ന കുറെ ശത്രുക്കളും ഉണ്ടായിരുന്നു... 


ഈ വിത്യസ്ത  സ്വഭാവം ഉളള വ്യത്യസ്ത സാഹചര്യത്തിൽ കഴിയുന്ന ഈ രണ്ടുപേരും ഒരപകടത്തിൽ പെടുന്നു, തുടർന്ന് ഇവരുടെ ആത്മാക്കൾ തമ്മിൽ ശരീരം മാറി പ്രവേശിക്കുന്നു


സ്കൂൾ വിദ്യാർത്ഥിയുടെ ശരീരവുമായി മധ്യവയസ്ക്കന്റെ ഗുണ്ടാ  മനസ്സുമായി  ഒരുവൻ  സ്‌കൂളിലേക്ക്....... 


വിദ്യാർത്ഥി മനസുമായി മധ്യവയസ്ക്കന്റെ ശരീരവുമായി  ഒരുവൻ ബിസിനസ്സ് ലോകത്തേക്കും.... 


തുടർന്നുള്ള രസകരമായ സംഭവങ്ങൾ നിങ്ങൾ കണ്ടു തന്നെ അറിയുക.... 


ചിരിക്കാൻ കുറെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന നല്ലൊരു ഫാന്റസി കോമഡി ആക്ഷൻ മൂവിയാണിത് ഒട്ടും നിരാശപ്പെടുത്തില്ല...... 


0 Comments:

Post a Comment

Search This Blog

Powered by Blogger.