Con Air English -1997 Action ആർമി ഉദ്യോഗസ്ഥൻ ആയ കാമറൂൺ പോ തന്റെ ഗർഭിണിയായ ഭാര്യക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു...  നാട്ടിൽ വ...

Home » » Con Air

Con Air

Con Air
English -1997

Action

ആർമി ഉദ്യോഗസ്ഥൻ ആയ കാമറൂൺ പോ തന്റെ ഗർഭിണിയായ ഭാര്യക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു... 

നാട്ടിൽ വെച്ചു കുറച്ചു അക്രമികൾ ഭാര്യയെ ശല്യപ്പെടുത്തിയപ്പോൾ പോ അതിൽ ഇടപെടുകയും അക്രമികളിൽ ഒരാൾ അബദ്ധത്തിൽ  മരിക്കുകയും ചെയ്യുന്നു



അങ്ങനെ കാമറൂൺ പോ ജയിലിനുള്ളിലാവുന്നു.... 


പോ ജയിലിനുള്ളിലിരിക്കെ ഭാര്യ ഒരു കുട്ടിക്ക് ജന്മം നൽകുന്നു,  വർഷങ്ങൾ കഴിഞ്ഞു പോയി കുട്ടിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ഭാര്യയെ കുട്ടിയുമായി ജയിലിൽ വന്നു തന്നെ കാണാൻ അയാൾ അനുവദിച്ചില്ല, ഇങ്ങനെ ഒരു സാഹചര്യത്തിൽ തന്നെ മകൾ കാണുന്നത് അയാൾ ആഗ്രഹിച്ചിരുന്നില്ല 



 കാമറൂൺ പോ യുടെ ശിക്ഷാ കാലാവധി കഴിയുന്ന ദിവസം തന്നെ ആയിരുന്നു ജയിലിലെ കുറച്ചു കൊടും കുറ്റവാളികളെ മറ്റൊരു ജയിലിലേക്ക് ഷിഫ്റ്റ്‌ ചെയ്യേണ്ടി ഇരുന്നതും,  എല്ലാവരുമായി പുറപ്പെട്ട ആ വിമാനം ഇടയ്ക്ക് വെച്ചു ആ കുറ്റവാളികൾ ഹൈജാക്ക് ചെയ്യുന്നു.... 


ഒരുപാട് ആഗ്രഹത്തോടെ തന്റെ മകളെ കാണാൻ പുറപ്പെട്ട കാമറൂൺ പോയ്ക്ക് അതിനാവുമോ??? 


ശേഷം സ്‌ക്രീനിൽ.... 


ഒന്നൊന്നര action ഫിലിം ആണ്, 1997 സമയത്ത് ഇങ്ങനെ ഒരു ഫിലിം ഇറക്കിയ അണിയറ പ്രവർത്തകരെ അഭിനന്ദിക്കാതെ വയ്യ


ഈ ഫിലിമിന്റെ ഒക്കെ ചിലവു എന്തുമാത്രമാണോ എന്തോ....



0 Comments:

Post a Comment

Search This Blog

Powered by Blogger.