Luck key Korean  2016 Comedy / action  Jae sung അഭിനയമോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരൻ ആയിരുന്നു, പക്ഷെ അവസരങ്ങൾ ഒന്നും വേണ്ടപോലെ വിനിയോ...

Home » » Luck key

Luck key

Luck key
Korean  2016

Comedy / action 


Jae sung അഭിനയമോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരൻ ആയിരുന്നു, പക്ഷെ അവസരങ്ങൾ ഒന്നും വേണ്ടപോലെ വിനിയോഗിക്കാത്തതു കൊണ്ടും ഭാഗ്യം കുറവായതുകൊണ്ടും അയാൾക്ക് ജീവിതത്തിൽ കടവും നിരാശയും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു ,  ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിറങ്ങിയ അയാൾ ഒരു പൊതു കുളിസ്ഥലത്ത് എത്തുന്നു 


അതെ സമയത്തു തന്നെ അവിടെ എത്തിയ ഒരു പ്രൊഫഷണൽ കില്ലർ Hyung wook അവിടെ വെച്ചു ഒരപകടത്തിൽ പെട്ടു ബോധരഹിതനായി വീഴുന്നു,  ബോധം പോയ കില്ലറുടെ  വസ്തുവകകളും തന്റേതുമായി Jae sung വെച്ചു മാറുന്നു... 


ആശുപത്രിയിൽ എത്തി ബോധം വീണപ്പോൾ Hyung wook തന്റെ ഭൂതകാലം മറന്നിരുന്നു താൻ ആരാണെന്ന് പോലും അയാൾക്ക് ഓർമയില്ലായിരുന്നു,  തുടർന്ന് അയാൾ തന്റെ വസ്തു വകകൾ പരിശോധിച്ചപ്പോൾ താൻ Jae Sung ആണെന്ന് വിചാരിച്ചു തന്റെ താമസസ്ഥലം തേടി അങ്ങോട്ട്‌ പോവുന്നു....



അങ്ങനെ ഒരാൾ അറിഞ്ഞുകൊണ്ടും രണ്ടാമത്തെ  ആൾ അറിയാതെയും മറ്റൊരാളുടെ ജീവിതം ജീവിക്കുന്നു.... 



തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത് 


Extreme Job ഫിലിം പോലെ ചിരിക്കാൻ ഒരുപാട് മുഹൂർത്തങ്ങൾ ഈ സിനിമ നമുക്ക് സമ്മാനിക്കുന്നു 👍👍

ഒട്ടും ബോറടിപ്പിക്കാത്ത മികച്ചൊരു സിനിമാ അനുഭവം 😍😍

Hyung wook ആയി അഭിനയിച്ച Yu Hai-Jin തകർത്തു അഭിനയിച്ചിരിക്കുന്നു 👏👏


0 Comments:

Post a Comment

Search This Blog

Powered by Blogger.