The divine move Korean 2014 Action/crime എന്നെയും കൊണ്ടു ചേട്ടൻ ' ഗോ ഗെയിം(ചൂതാട്ടത്തിലെ ഒരു കളി ) കളിക്കാൻ പോയപ്പോൾ ഞാൻ അറിഞ്ഞില്ല അതിൽ...

Home » » The divine move

The divine move

The divine move
Korean 2014

Action/crime

എന്നെയും കൊണ്ടു ചേട്ടൻ ' ഗോ ഗെയിം(ചൂതാട്ടത്തിലെ ഒരു കളി ) കളിക്കാൻ പോയപ്പോൾ ഞാൻ അറിഞ്ഞില്ല അതിൽ പന്തയമായി ചേട്ടൻ സ്വന്തം ജീവനാണ് വെച്ചിരുന്നത് എന്ന്.... 


തനിക്ക് ഇതിനു മുൻപ് നഷ്ടപ്പെട്ടത്‌ എല്ലാം എന്നിലൂടെ തിരിച്ചു പിടിക്കാം എന്ന് പാവം ചേട്ടൻ വിചാരിച്ചിരുന്നിരിക്കാം.... 


ഞാൻ നന്നായി തന്നെയാണ് കളിച്ചു തുടങ്ങിയത് പക്ഷെ ഇടയ്ക്ക് എപ്പോഴോ എതിരാളിയുടെ നീക്കം(അതോ അവരുടെ കള്ളക്കളിയോ ), അതിന് പകരം വെയ്ക്കാൻ എനിക്ക് കരുക്കൾ ഇല്ലായിരുന്നു, അവിടെ നഷ്ടമായത് എന്റെ ചേട്ടന്റെ ജീവനായിരുന്നു....

ആ കൊലക്കുറ്റം എന്നിൽ കെട്ടിവെച്ചു അവർ എന്നെ ജയിലിലാക്കി.... 



ജയിലിൽ ഞാൻ കഴിഞ്ഞ ഓരോ നിമിഷവും എനിക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ,  പുറത്തിറങ്ങി എന്റെ ചേട്ടന്റെ ചോരക്ക് പകരം വീട്ടുക,  അതിനായി  ജയിലിൽ  മറ്റുള്ളവരിൽ നിന്നും പഠിക്കാവുന്നതൊക്കെ ഞാൻ പഠിച്ചു..... 



അങ്ങനെ എന്റെ ശിക്ഷാ കാലാവധി കഴിഞ്ഞു ഞാൻ  ജയിലിൽ നിന്നും പുറത്തിറങ്ങി......

അവരോട് ഏറ്റുമുട്ടാൻ എനിക്ക് കുറച്ചു സഹായികൾ വേണമായിരുന്നു...... 



ശേഷം സ്‌ക്രീനിൽ.... 



ഗോ ഗെയിമിന്റെ ( ചെസ്സ് ഒക്കെ പോലെ ബുദ്ധി ഉപയോഗിച്ച് രണ്ടു പേര് തമ്മിൽ കരുക്കൾ നീക്കി നടത്തുന്ന ഗെയിം )പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു action revenge  സ്റ്റോറിയാണ് ഈ ചിത്രം. 


ഒട്ടും ബോറടിപ്പിക്കാത്ത അവതരണം,  നായക കഥാപാത്രം, പിന്നെ പുള്ളിയുടെ സഹായികൾ ആയി അഭിനയിച്ചിരിക്കുന്ന കഥാപാത്രങ്ങൾ എല്ലാം നന്നായി ചെയ്തിരിക്കുന്നു....... 


0 Comments:

Post a Comment

Search This Blog

Powered by Blogger.